കോഴിക്കോട് VFS സെന്ററിൽ പ്രവാസികളുടെ കുടുംബങ്ങൾ ദുരിതത്തിൽ; പ്രശ്നങ്ങൾ കോൺസുലേറ്റ്, അംബാസിഡർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ മുന്നിലേക്ക്, പ്രതീക്ഷയോടെ സഊദി യാത്രികർ

0
3188

കോഴിക്കോട്: കോഴിക്കോട് VFS‌ സെന്ററിൽ സഊദിയിലേക്കുള്ള വിവിധ വിസകൾക്കായി എത്തുന്ന പ്രവാസികളുടെയും കുടുംബങ്ങളുടെയും ദുരിതം തുടരുന്നു. മലബാർ പ്രവാസികളുടെ ഏക കേന്ദ്രമായ ഇവിടെ ദിനം പ്രതി നൂറുകണക്കിന് പേരാണ് എത്തുന്നത്. എന്നാൽ, പലപ്പോഴും പലർക്കും അതായത് വളരെ ചെറിയ ന്യൂനതകൾ ചൂണ്ടിക്കാട്ടി മടക്കി അയക്കുന്നതും തുടർകഥയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സെക്യൂരിറ്റികൾ മുതൽ ഫ്രണ്ട് ഓഫീസ് ജീവനക്കാർ വരെ യാതൊരു മയവുമില്ലാതെയാണ് ആളുകളോട് പെരുമാറുന്നാതെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളുമായി എത്തുന്നവരെയും പ്രായമേറിയവരെയും ഉൾപ്പെടെ എല്ലാവരെയും ഒറ്റ കണ്ണ് കൊണ്ടാണ് ഇവിടെ പെരുമാറുന്നത് എന്നും പരാതിയുണ്ട്. സ്വന്തം അനുവുഭവത്തിന്റെ വെളിച്ചത്തിൽ സാമൂഹ്യപ്രവർത്തകനും CCWA ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മെമ്പറും സഊദി ഇന്ത്യൻ ഹെൽത് കെയർ ഫോറം എക്സികുട്ടീവ് മെമ്പറും മക്കയിൽ 
കാർഡിയക് സെന്റർ ക്ലിനിക്കൽ കോർഡിനേറ്റർ കൂടിയായ മുഹമ്മദ്‌ ഷമീം നരിക്കുനി സ്വന്തം അനുഭവം മലയാളംപ്രസ്സ് ഓൺലൈനുമായി പങ്ക് വെച്ചു. ഇവിടെയുള്ള പ്രശ്നങ്ങൾ സഊദി വിദേശ കാര്യ മന്ത്രാലയം, ഇന്ത്യയിലെ സഊദി അംബാസിഡർ, മുംബൈയിലെ കോൺസൽ ജനറൽ എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു . വിവിധ വിഷയങ്ങളും അതിനുള്ള പരിഹാരവും ഷമീം വ്യക്തമാക്കുന്നു. അദ്ദേഹം വിവരിക്കുന്ന കാര്യങ്ങൾ ഇപ്രകാരം👇

ഒന്നാമത്തെ വിഷയം

അപ്പോയ്ന്റ്മെന്റ് തട്ടിപ്പ്?: വേണ്ട വിധം അപ്പോയ്ന്റ്മെന്റ് കിട്ടുന്നില്ല. ഓൺലൈനിൽ ചെക്ക് ചെയ്യുമ്പോൾ കോഴിക്കോട് സെന്ററിൽ സ്ലോട് ഇല്ല എന്നാണ് പല ദിവസവും കാണിക്കുന്നത്. എന്നാൽ 3,000 രൂപയിൽ അധികം നൽകിയാൽ സ്പെഷ്യൽ ലോഞ്ച് സർവീസ് സുലഭവും. വിവിധ ട്രാവൽ ഏജൻസികളെ സമീപിച്ചാൽ ഒരു പാസ്സ്പോർട്ടിനു 2,000 രൂപ കൊടുത്താൽ നമ്മൾ ആവശ്യപ്പെടുന്ന തിയ്യതിക്കും സമയത്തിനും അപ്പോയ്ന്റ്മെന്റ് സുലഭം. ഇതിന്റെ പിന്നിൽ കളിച്ചു കൊള്ള ലാഭം കൊയ്യുന്നത് ആര്? 

രണ്ടാമത്തെ വിഷയം

പ്രാഥമിക ആവശ്യങ്ങളുടെ അപര്യാപ്തത:

ഈ പൊള്ളുന്ന കൊടും ചൂടിൽ കാസർഗോഡ് മുതൽ തൃശൂർ വരെ ഉള്ള ജില്ലകളിൽ നിന്നും ദീർഘ ദൂര യാത്ര ചെയ്തു എത്തുന്ന മുതിർന്നവർ, കുടുംബങ്ങൾ, കൈ കുഞ്ഞുങ്ങൾ എന്നിവർക്ക് കയറി നിൽക്കാൻ ഒരു ഇടമോ, വെയിൽ ,മഴ ഏൽക്കാതിരിക്കാനുള്ള സംവിധാനമോ കയറുന്ന ഇടത്തിൽ ഇല്ല. എന്തിനു പറയണം, അടുത്ത് ഒരു ഹോട്ടൽ, ചായ കട എന്നിവയും ലഭ്യമല്ല… അതും വിദൂരങ്ങളിൽ.

സഊദി മൾട്ടിപ്പിൾ ഫാമിലി വിസ പുതുക്കാൻ പോകുന്നവർ പ്രതിസന്ധിയിൽ; കോസ്‌വേയിൽ കടുത്ത നിയന്ത്രണം

അപ്പോയ്ന്റ്മെന്റ് അപാകത

സിസ്റ്റം വഴി അപ്പോയ്ന്റ്മെന്റ് സമയം അടക്കം കൊടുക്കുന്നു. എന്നാൽ റിപ്പോർട്ട്‌ ചെയ്യുന്ന സമയത്തിലെ കണിഷത കുറവ് രാവിലെ പത്തു മണിക്ക് ശേഷം എല്ലാവരും എത്തുകയും അതിനു ശേഷം ഉള്ളിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയിൽ ജനനിഭിഢമാകുയയും ചെയ്യുന്നു. അപ്പോൾ അപ്പോയ്ന്റ്മെന്റ് സമയത്തിൽ കൃത്യമായി എത്തിയവർ രണ്ടും മൂന്നും മണിക്കൂർ അധികം നിൽക്കേണ്ടി വരുന്നു. അത് പോലെ, ഒരു ദിവസം ഉള്ള സൗകര്യത്തിനു കൊടുക്കേണ്ട   അപ്പോയ്ന്റ്മെന്റ് പല അനധികൃതമായ വഴിക്കും അധികം വരുന്ന ആളുകൾ കൂടെ അവിടെ കൂടുമ്പോൾ ഒരു ഉത്സവ പ്രതീതി. രാത്രി 9 മണിക്ക് ശേഷം ആണ് ക്ലറിക്കൽ ജീവനക്കാർക്ക് വീട്ടിലേക്ക് പോകാൻ കഴിയുന്നത് എന്ന് അവർ സാക്ഷ്യപെടുത്തുന്നു.

സെക്യൂരിറ്റി ജീവനക്കാരുടെ കണിശ പെരുമാറ്റം

വരുന്ന ആളുകൾ കസ്റ്റമേഴ്‌സ് അല്ലാ എന്ന ഭാവത്തിൽ വളരെ രൂക്ഷമായും മോശം ഭാഷയിലും ആണ് സ്ത്രീകളോട് അടക്കം അവർ പെരുമാറുന്നത്. ഒന്ന് മൊബൈൽ കയ്യിൽ  എടുത്താലോ കുട്ടി ഒന്ന് ഓടി കളിച്ചാലോ ഇവരുടെ വിധം മാറും .

പ്രതിവിധികൾ

1. അപ്പോയ്ന്റ്മെന്റ്സിസ്റ്റം കൂടുതൽ എളുപ്പമാക്കുക.

2. പിൻവാതിൽ അപ്പോയ്ന്റ്മെന്റ് കളികൾ തീർത്തും അവസാനിപ്പിക്കുക.

3. സെന്ററിന്റെ മുറ്റത്ത് കുട, ഷീറ്റ് എന്നിവ സൗകര്യപ്പെടുത്തി വെയിൽ, മഴ എന്നിവ ഏൽക്കാതിരിക്കാൻ പരിഹാരം കാണുക.

4. കാത്തിരിപ്പ് കേന്ദ്രത്തിൽ കൂടുതൽ കസേര അടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തുക.

5.അപ്പോയ്ന്റ്മെന്റ് സമയം റിപ്പോർട്ട്‌ ചെയ്യുന്നതിൽ കണിശത ഉറപ്പു വരുത്തുക (പാസ്പോർട്ട്‌ സേവ കേന്ദ്രങ്ങൾ ചെയ്യുന്നത് പോലെ)

6. നടപടികൾ കഴിഞ്ഞു ആളുകൾ പുറത്ത് ഇറങ്ങുന്ന മുറക്ക് പുതിയ ആളുകളെ അകത്തേക്ക് കയറ്റി വിടുക.

7. കസ്റ്റമർ റിലേഷൻ വിഷയത്തിൽ സെക്യൂരിറ്റി  ജീവനക്കാരെ ഉദ്ബോധിപ്പിക്കുക. മികച്ച ക്ലാസുകൾ കൊടുക്കുക.

8. മുതിർന്ന പൗരന്മാർ, കൈക്കുഞ്ഞുങ്ങൾ, ഭിന്ന  ശേഷിക്കാർ എന്നിവർക്ക് പരിഗണന നൽകുക. അവരുടെ കൂടെ ഒരു സഹായിയെ സെന്ററിന്റെ അകത്തേക്ക് പ്രവേശനം നൽകുക .

9. അകത്തു ഒരു കോഫീ ഷോപ്പ്, ചെറിയ ഹോട്ടൽ സൗകര്യം ഉറപ്പു വരുത്തുക.

10. ഫോട്ടോസ്റ്റാറ്, ഫോട്ടോ, മറ്റു സേവങ്ങൾ എന്നിവ എടുക്കാനുള്ള സൗകര്യം സെന്ററിൽ ഏർപ്പെടുത്തുക.

11. സമർപ്പിക്കേണ്ട രേഖകളുടെ വിവരങ്ങൾ മുൻകൂട്ടി ഇമെയിൽ, എസ് എം എസ്, ഫോൺ വഴി അപേക്ഷകനെ അറിയിക്കുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക