ദുബൈയിൽ നിന്നുള്ള വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ പരാക്രമം; നിലത്ത് വീഴ്ത്തി ഒതുക്കി ക്യാബിൻ ക്രൂ അംഗങ്ങൾ – VIDEO

0
2223

ദുബൈ: വിമാന യാത്രക്കിടെ അക്രമ സ്വഭാവം കാണിച്ച യുവാവിനെ ക്യാബിൻ ക്രൂ അംഗങ്ങൾ ചേർന്ന് നിയന്ത്രിച്ചതായി എമിറേറ്റ്സ് വക്താവ് അറിയിച്ചു. ഇയാളെ പിന്നീട് വിമാനം താഴെ ഇറക്കിയതിന് ശേഷം അധികൃതർക്ക് കൈമാറി. ദുബൈയിൽ നിന്ന് പാകിസ്ഥാനിലെ ഇസ്‌ലാമാബാദിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മദ്യപിച്ച് അക്രമാസക്തമായ യുവാവ് യാത്ര ചെയ്തിരുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഫെബ്രുവരി 24 ന് ദുബൈയിൽ നിന്ന് പറന്നുയർന്ന ഇകെ 614 വിമാനത്തിലാണ് മദ്യപിച്ച യാത്രക്കാരൻ ബഹളം വയ്ക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിഡിയോയിൽ, മദ്യപിച്ച് ബഹളം വെക്കുന്നത് ചോദ്യം ചെയ്യുന്നതിനിടെ യാത്രക്കാരൻ ഒരു പുരുഷ ജീവനക്കാരനെ തലകൊണ്ട് അടിക്കുന്നത് കാണാം.

ഇതോടെ യുവാവിനെ ക്യാബിൻ ക്രൂ അംഗം നിലത്തേക്ക് വീഴ്ത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. രണ്ടാമത്തെ ക്രൂ അംഗവും ഇയാളുടെ സഹായത്തിന് എത്തുന്നുണ്ട്. ഇതേത്തുടർന്ന് ഒരു വനിതാ ക്യാബിൻ ക്രൂ അംഗം എത്തി യാത്രക്കാരനെ ഒതുക്കി നിർത്താൻ സിപ്പ് ടൈ നൽകുന്നതും വിഡിയോയിൽ കാണാം.

“ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണ്. അത് ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പാക്കാൻ എമിറേറ്റ്സ് ശ്രമിക്കുന്നു. എമിറേറ്റ്‌സ് ഇപ്പോൾ അധികാരികളുമായി സഹകരിക്കുന്നു, കൂടുതൽ പ്രതികരിക്കാൻ കഴിയില്ല.” എമിറേറ്റ്സ് വക്താവ് അറിയിച്ചു. വീഡിയോ കാണാം 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക