കൊവിഡ് വാർത്താ സമ്മേളനത്തിൽ പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം

0
1237

റിയാദ്: സഊദിയിലെ ആരോഗ്യ മന്ത്രാലയ കൊവിഡ് വാർത്താ സമ്മേളനത്തിൽ പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വൈകീട്ട് നടത്തുന്ന കൊവിഡ് വാർത്താ സമ്മേളനത്തിലാണ് മാധ്യ്മ പ്രവർത്തകർക്ക് പുറമെ പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഒരുങ്ങുന്നത്.

ട്വിറ്ററിൽ നൽകിയ പ്രത്യേക ഹാഷ്ടാഗ് മുഖേനയാണ് ചോദ്യങ്ങൾ ഉന്നയിക്കേണ്ടത്. രാജ്യത്തെ കൊവിഡ് സ്ഥിഗതികളും ആഗോള വിവരങ്ങളും പ്രത്യേക സാഹചര്യങ്ങളുമാണ് റിയാദിൽ നടക്കുന്ന പ്രതിദിന കൊവിഡ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കാറുള്ളത്.