കൊണ്ടോട്ടിയിൽ നടുറോഡിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക് | VIDEO

0
3036

മലപ്പുറം/കൊണ്ടോട്ടി: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പാലക്കാട്ടു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് തങ്ങൾസ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട്  മറിഞ്ഞത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സ്വകാര്യ ബസിന് പിറകെ ബസ് സ്റ്റാൻ്റ് ലക്ഷ്യമാക്കി അമിതവേഗതയിലായിരുന്നു ബസ് ഓടിക്കൊണ്ടിരുന്നത്. നിയന്ത്രണംവിട്ട്  ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ച് കയറിയ ശേഷം ഇടതുവശത്തേക്കാണ് മറിയുകയായിരുന്നു. കൊണ്ടോട്ടി ബസ്റ്റാൻ്റിന് സമീപം തങ്ങൾസ് റോഡ്-തിരൂരങ്ങാടി റോഡ് ജംഗ്ഷനിലാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം പഴയങ്ങാടി വഴി തിരിച്ച് വിട്ടിരിക്കുകയാണ്.  ഞായറാഴ്ചയായതിനാൽ വാഹനങ്ങളും യാത്രക്കാരും കുറവായതിനാൽ വൻദുരന്തം ഒഴിവായി. ബസിലും യാത്രക്കാർ കുറവായിരുന്നു.

അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.വീഡിയോകൾ കാണാം👇

വീഡിയോ 1

വീഡിയോ 2