‘മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയേക്കും’; മൻകി ബാത്തിന് ബ്രേക്ക് പറഞ്ഞ് മോഡി..’വീണ്ടും കാണാം’

0
860

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് മാസത്തേക്കാണ് പരിപാടി താത്കാലികമായി നിർത്തിവെയ്ക്കുന്നതെന്നും മൻ കി ബാത്ത് ഒരിടവേളയ്ക്ക് ശേഷം പുതിയ ഊർജ്ജത്തോടെ വീണ്ടും തുടങ്ങുമെന്നും മോദി പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്, കഴിഞ്ഞ തവണത്തെ പോലെ മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ 110 എപ്പിസോഡുകളില്‍ സര്‍ക്കാരിന്റെ നിഴലില്‍ നിന്ന് ഞങ്ങള്‍ അതിനെ അകറ്റി നിര്‍ത്തിയത് ‘മന്‍ കി ബാത്തിന്റെ’ വന്‍ വിജയമാണ്. ‘മന്‍ കി ബാത്തില്‍’ രാജ്യത്തിന്റെ കൂട്ടായ ശക്തിയെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.

ഒരുതരത്തില്‍ പറഞ്ഞാല്‍, ജനങ്ങള്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍ തയ്യാറാക്കിയ പരിപാടിയാണിത്. എന്നിട്ടും, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഈ ദിവസങ്ങളില്‍ രാഷ്ട്രീയ മര്യാദകള്‍ പാലിച്ച് അടുത്ത മൂന്ന് മാസത്തേക്ക് ‘മന്‍ കി ബാത്ത്’ പ്രക്ഷേപണം ചെയ്യുന്നതല്ല. ഇനി നിങ്ങളുമായി ‘മന്‍ കി ബാത്തില്‍’ സംവദിക്കുമ്പോള്‍, അത് ‘മന്‍ കി ബാത്തിന്റെ’ 111-ാം ഭാഗമായിരിക്കും. അടുത്ത തവണ ‘മന്‍ കി ബാത്ത്’ ആരംഭിക്കുന്നത് ശുഭസൂചകമായ 111 എന്ന സംഖ്യയിലാണ്. ഇതിലും മികച്ചത് മറ്റെന്താണ്.

നിങ്ങള്‍ എനിക്കായി ഒരുകാര്യം ചെയ്തുകൊണ്ടേയിരിക്കണം. ‘മന്‍ കി ബാത്ത്’ മൂന്ന് മാസത്തേക്ക് നിലച്ചേക്കാം, പക്ഷേ രാജ്യത്തിന്റെ നേട്ടങ്ങള്‍ ഒരുനിമിഷം പോലും നിലയ്ക്കുന്നില്ല. അതിനാല്‍, സമൂഹത്തിന്റെയും രാജ്യത്തിന്റെയും നേട്ടങ്ങള്‍ ‘മന്‍ കി ബാത്’ ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുക. കുറച്ചുനാള്‍ മുമ്പ് ഒരു യുവാവ് എനിക്ക് ഒരു നല്ല നിര്‍ദ്ദേശം നല്‍കി. ചെറിയ ചെറിയ വീഡിയോകള്‍ യൂട്യൂബ് ഷോര്‍ട്‌സ് രൂപത്തില്‍ ഷെയര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അതിനാല്‍ മന്‍ കി ബാത്തിന്റെ’ ശ്രോതാക്കളോട് അത്തരം ഹ്രസ്വചിത്രങ്ങള്‍ വ്യാപകമായി പങ്കിടാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അടുത്ത തവണ ഞാന്‍ നിങ്ങളുമായി ആശയവിനിമയം നടത്തുമ്പോള്‍, പുതിയ ഊര്‍ജ്ജവും പുതിയ അറിവുകളുമായി ഞാന്‍ നിങ്ങളെ കാണും’, എന്നായിരുന്നു മോദിയുടെ വാക്കുകൾ. കന്നി വോട്ടർമാരെ ലക്ഷ്യം വെച്ചുള്ള’എന്റെ ആദ്യ വോട്ട് രാഷ്ട്രത്തിനായി’ (മേരാ പെഹ്ല വോട്ട് – ദേശ് കേലിയേ’.)എന്ന ക്യാമ്പെയ്നെ കുറിച്ചും മോദി സംസാരിച്ചു. പൊതുതിരഞ്ഞെടുപ്പിന്റെ ഈ തിരക്കിനിടയിലും യുവാക്കളായ നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുക മാത്രമല്ല, ഈ കാലയളവിലെ ചര്‍ച്ചകളെയും സംവാദങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കുകയും വേണം. രാജ്യത്തെ സ്വാധീനിക്കുന്നവര്‍, കായികലോകം, സിനിമ വ്യവസായം, സാഹിത്യലോകം, മറ്റ് പ്രൊഫഷണലുകള്‍ അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലൂടെ സ്വാധീനം ചെലുത്തുന്നവരും ഈ കാമ്പെയ്നില്‍ സജീവമായി പങ്കെടുക്കുകയും ആദ്യ വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം’, മോഡി പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക