അടി, അടി, അടിയോടടി! നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തമ്മിലടിച്ച് എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍, പരിക്ക്

0
1381

കോട്ടയം: നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചു. മുസ്‌ലിം ലീഗിലെ കെ.സുനിൽ കുമാറിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് യുഡിഎഫ്-എല്‍ഡിഎഫ് കൗണ്‍സില്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇരു കൂട്ടരും തമ്മില്‍ അടികൂടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

രൂക്ഷമായ വാക്കേറ്റത്തിന് പിന്നാലെയാണ് പരസ്പരമുള്ള സംഘര്‍ഷമുണ്ടായത്. നഗരസഭയിലെ തെക്കേക്കരയിലെ കശാപ്പുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷനു വിട്ടുകൊടുക്കാൻ കൗൺസിൽ അംഗങ്ങൾ തീരുമാനിച്ചശേഷം സിപിഎം അംഗം അതു തന്റെ വാർഡിൽ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബഹളവും കയ്യാങ്കളിയും ഉണ്ടായത്. സംഭവത്തിന് പിന്നാലെ മര്‍ദനമേറ്റന്നെ പരാതിയുമായി എല്‍ഡിഎഫ്, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചികിത്സ തേടി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക