റിയാദ്: സഊദിയിൽ സ്വകാര്യ കമ്പനികളിൽ വിദേശ തൊഴിലാളികൾക്ക് പരിധി നിശ്ചയിച്ചു. ഇന്ത്യ ഉൾപ്പെടെ നാല് രാജ്യക്കാർക്കാണ് ക്വാട്ട നിശ്ചയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ തൊഴിലാളികൾ നാൽപത് ശതമാനം വരെയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽ ഇന്ത്യക്കാർക്ക് വീണ്ടും ഈ സ്ഥാപനത്തിലേക്ക് വിസ അനുവദിക്കുകയോ സ്പോൺസർഷിപ്പ് മാറ്റവും അനുവദിക്കുകയില്ല.
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ പരമാവധി പരിധി സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ 40 ശതമാനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശ് തൊഴിലാളികൾക്കും ഇതേ അനുപാതം തന്നെയാണ്. യെമൻ തൊഴിലാളികൾ 25 ശതമാനവും എത്യോപ്യൻ പൗരന്മാർ ഒരു ശതമാനവും മാത്രമേ പാടുള്ളൂ. ഇത് സംബന്ധിച്ചുള്ള സന്ദേശം മന്ത്രാലയത്തിന് കീഴിലെ “ഖിവ” പോർട്ടൽ വഴി സ്ഥാപനങ്ങളിലേക്ക് അയച്ചതായും ഉക്കാദ്/സഊദി ഗസറ്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, നിലവിൽ തൊഴിലാളികളുടെ എണ്ണം നിർദ്ദിഷ്ട ശതമാനത്തിൽ കൂടുതലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റുകളും ഇഷ്യു ചെയ്യാനും പുതുക്കാനും കഴിയുമെന്ന് “ഖിവ പോർട്ടൽ” വ്യക്തമാക്കി, എന്നാൽ അനുപാതം കൂടുതലുള്ള രാജ്യക്കാർക്ക് പുതിയ വിസകൾ നൽകുന്നതിനോ സ്‌പോൺസർഷിപ്പ് സ്വീകരിക്കുന്നതിനോ നിയന്ത്രണങ്ങൾ ഉണ്ടാകും. സ്ഥാപനങ്ങളിലെ ഉടമകൾക്ക് നിശ്ചിത ശതമാനത്തിൽ കൂടുതലുള്ള ജീവനക്കാരുടെ എണ്ണത്തിൽ വർധനവ് വരുന്നതോടെ വിസ ഇഷ്യൂ ചെയ്യാനോ സ്‌പോൺസർഷിപ്പ് എടുക്കാനോ സാധിക്കുന്നില്ല. ഇതിനായി ശ്രമിക്കുമ്പോൾ “തൊഴിലാളികളുടെ ദേശീയതകളിലെ അനുപാദം കവിഞ്ഞതിനാൽ സാധിക്കില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.
ഓരോ സ്ഥാപനത്തെയും തൊഴിലാളികളുടെ ദേശീയതയുടെ പ്രത്യേക ശതമാനം ഉണ്ടെന്ന് മന്ത്രാലയം നേരത്തെ ഉറപ്പിച്ചിരുന്നു. അടുത്തിടെ സ്ഥാപിച്ച ഖിവ സംവിധാനം വഴി മന്ത്രാലയം നിരവധി സേവനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
Source: Maximum limit for Indian, Bangladeshi workers in private firms set at 40% each