ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ആഹ്വാനം

0
1571

റിയാദ്: ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്‌ലിംകളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്.

മാസപിറവി കാണുന്ന ഏതൊരാൾക്കും അടുത്തുള്ള കോടതിയെ അറിയിക്കാനോ, അതിനുള്ള സാക്ഷ്യം രേഖപ്പെടുത്താനോ അല്ലെങ്കിൽ അടുത്തുള്ള കോടതിയിൽ എത്താൻ സഹായിക്കുന്നതിന് അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടാനോ സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ താത്പര്യമുള്ളവർ അതാത് പ്രദേശങ്ങളിൽ രൂപീകരിച്ച കമ്മിറ്റികളിൽ ചേരണമെന്നും സുപ്രീം കോടതി ആഹ്വാനം ചെയ്തു.