സാങ്കേതിക തകരാർ പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തിരിച്ചിറക്കി

0
1099

മസ്കറ്റ്: വിമാനം മിലാന്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം വ്യാഴാഴ്ച ഒമാന്‍ എയർ തിരിച്ചിറക്കിയതായി അധികൃതര്‍ അറിയിച്ചു. മിലാനില്‍ നിന്ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഡ​ബ്ല്യു.​വൈ 144 വിമാനമാണ് തിരിച്ചിറക്കിയത്.

പറന്നുയര്‍ന്ന ഉടന്‍ തന്നെയാണ് മിലാന്‍ മാല്‍പെന്‍സ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കിയത്. ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കിയതായും ഒമാന്‍ എയര്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് വിമാനങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും പ്രസ്താവനയില്‍ പറയുന്നു.