റിയാദ്: ദുബായ്- കോട്ടക്കൽ മണ്ഡലംകെഎംസി കൗൺസിൽ മീറ്റ് യു എ ഇ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ദുബായ് അബുഹൈൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് സി. വി അഷ്‌റഫ് മാറാക്കര അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.
ചടങ്ങിൽ മുസ്തഫ തിരൂർ, ആർ. ശുകൂർ, കെ. പി. എ സലാം, യാഹു മോൻ ഹാജി, പി. വി നാസർ, സിദ്ധിഖ് കാലൊടി, എം. സി അലവിക്കുട്ടി ഹാജി, മുജീബ് കോട്ടക്കൽ, ഫക്രുദീൻ മാറാക്കര, ഷമീം ചെറിയമുണ്ടം, ഉസ്‌മാൻ എടയൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് 2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: ഇസ്മായിൽ കോട്ടക്കൽ(പ്രസിഡന്റ് ), പി. ടി അഷ്‌റഫ് മാസ്റ്റർ മാറാക്കര (ജനറൽ സെക്രട്ടറി),
അസീസ് കുറ്റിപ്പുറം ( ട്രഷറർ), റഷീദ് വളാഞ്ചേരി, സൈദ് മാറാക്കര, അലി കോട്ടക്കൽ, മുസ്തഫ കുറ്റിപ്പുറം, റഫീഖ് പൊന്മള, അഷ്‌റഫ് എടയൂർ (വൈസ് പ്രസിഡന്റുമാർ), അബൂബക്കർ പൊന്മള, ശരീഫ് പി. വി കരേക്കാട്, റസാഖ് വളാഞ്ചേരി, റാഷിദ് കോട്ടക്കൽ, ശരീഫ് ടി. പി എടയൂർ, സലാം ഇരിമ്പിളിയം (സെക്രട്ടറിമാർ).
റിട്ടേണിങ് ഓഫീസർ കരീം കാലൊടി, നിരീക്ഷകൻ ഫുആദ് കുരിക്കൾ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിവിധ പഞ്ചായത്ത്- മുനിസിപ്പൽ കെഎംസിസി കമ്മിറ്റി ഭാരവാഹികൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലത്തീഫ് കുറ്റിപ്പുറം സ്വാഗതവും ഉസ്മാൻ എടയൂർ നന്ദിയും പറഞ്ഞു.




