സഊദിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്; കേരള സര്‍ക്കാര്‍ വഴി നിയമനം; വിസയും, താമസവും സൗജന്യം

0
5421

തിരുവനന്തപുരം: സഊദിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. കേരള സര്‍ക്കാര്‍ വഴി നടക്കുന്ന നിയമനത്തിൽ വിസയും, താമസവും സൗജന്യമാണ്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴിലാണ് സഊദിലേക്ക് ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ള ജി.സി.സി/ സഊദിയില്‍ നിന്ന് റിട്ടേണ്‍ വന്ന ഹൗസ് ഡ്രൈവര്‍മാര്‍ക്ക് അപേക്ഷിക്കാം. വിസയും, താമസ സൗകര്യവും ഉണ്ടായിരിക്കും. വിമാന ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ വഹിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 8നകം അപേക്ഷിക്കണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യോഗ്യത

• ജിസിസി/ സഊദി റിട്ടേണ്‍ഡ് ഹൗസ് ഡ്രൈവര്‍മാരായിരിക്കണം.

• 45 വയസ് കവിയരുത്.

• മുമ്പ് ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തവരായിരിക്കണം.

• സഊദി ട്രാഫിക് നിയമങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കണം.

• നാവിഗേഷന്‍/ മാപ്പിനെ കുറിച്ച് അറിവുണ്ടായിരിക്കണം.

• സാധാരണ വാഹനത്തോടൊപ്പം ഓട്ടോമാറ്റിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം.

• അറബി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം.
   
ശമ്പളം

• ജോലി ലഭിച്ചാല്‍ 1700 സൗദി റിയാലാണ് (37000 രൂപ) ശമ്പളമായി ലഭിക്കുക.

ഫ്രീ വിസയോടൊപ്പം, താമസ സൗകര്യവും ഉണ്ടായിരിക്കും. ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ വഹിക്കണം.

ആവശ്യമായ രേഖകള്‍

1. Sanad CV
2. Full Body Video with complete itnroduction
3. Passport
4. Saudi and India license
5. OLD SAUDI VISA AS PRIVATE DRIVER (SAEQHAS VISA)
6. Pre medical status

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിവിയും, പാസ്‌പോര്‍ട്ട് കോപ്പിയും സഹിതം jobs@odepc.in എന്ന മെയിലിലേക്ക് അയക്കണം. ഫെബ്രുവരി 8 നകം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/house-driver-for-saudi-arabia/.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക