ദുബൈ: നായയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. കഡില്‍സ് എന്ന് പേരുള്ള മൂന്നു വയസ്സുള്ള കൊക്കാപ്പൂ ഇനത്തിലുള്ള നായക്കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 100,000 ദിര്‍ഹം (22 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
നായയെ കിരികെ നല്‍കുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്സ് എയര്‍ലൈന്‍സ് ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ, പെറ്റ് റീലൊക്കേഷന്‍ കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് നായയെ കാണാതായത്. കമ്പനിയിലെ ജീവനക്കാര്‍ നായയെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ശനിയാഴ്ച അല്‍ ഗര്‍ഹൂദിലെ ഡി 27 സ്ട്രീറ്റില്‍ വൈകുന്നേരം 6.40നാണ് നായയെ അവസാനമായി കണ്ടത്.
നായയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്ന ഉടമ പാരിതോഷികം പ്രഖ്യാപിച്ചത്. ‘കുടുംബത്തിന് വളരെയേറെ പ്രിയപ്പെട്ടതാണ് കഡില്‍ഡ്. നായയെ നഷ്ടപ്പെട്ടതില്‍ കുടുംബം ദുഃഖിതരാണ്’- 100,000 ദിര്‍ഹം പാരിതോഷികം നല്‍കുമെന്ന വിവരം സ്ഥിരീകരിച്ച് കൊണ്ട് നായയുടെ ഉടമയുടെ വക്താവ് പറഞ്ഞു.




