പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

0
1619

മസ്കറ്റ്: പ്രവാസി മലയാളി വീട്ടമ്മ മരിച്ചു. പാലക്കാട് ആര്യക്കാട്  പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടിൽ സ്മിത രതീഷ് (43 ) ആണ് മസ്കറ്റിൽ ഹൃദയാഘാതം മൂലം മരിച്ചത്. മസ്‌കറ്റിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭർത്താവ് രതീഷ് പറക്കോട്ട് അൽ മയാ ഇന്റർനാഷണൽ കമ്പനിയിലെ ജീവനക്കാരനാണ്. ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതശരീരം നാളെ പാലക്കാട് കഞ്ചിക്കോട് സംസ്കരിക്കും. മക്കൾ അഭിഷേക്, അക്ഷജ്.