പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി, ചികിത്സ സഹായം ഉള്‍പ്പെടെ നല്‍കും

0
2012

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

ഹജ്ജ് തീര്‍ത്ഥാടനത്തിന് 1 കോടി

തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ചികിത്സ സഹായം ഉള്‍പ്പെടെ നല്‍കും. സ്വയം തൊഴില്‍ പദ്ധതികള്‍ക്കായും തുക വിലയിരുത്തി. അതേസമയം ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി രൂപ അനുദവിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയും നടപ്പാക്കും. മാര്‍ഗദീപം എന്ന പേരിലുള്ള പദ്ധതിക്ക് തുക വകയിരുത്തി. പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി. വാര്‍ത്താസ വിനിമയ മേഖലയ്ക്കും 37.2 കോടി അനുവദിച്ചിട്ടുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതിനാണ് പ്രത്യേക സമിതിയെ നിയോഗിക്കുന്നത്. കാലങ്ങളായി ഉയരുന്ന സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങളിൽ ഒന്നാണ് പങ്കാളിത്ത പെൻഷൻ പദ്ധതി ഒഴിവാക്കണം എന്നത്.

അതേസമയം, ജീവനക്കാർക്ക് ആശ്വാസമാവുന്ന മറ്റൊരു പ്രഖ്യാപനം കൂടി ധനമന്ത്രി ബജറ്റിൽ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിനൊപ്പം കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആകെ ആറ് ഗഡുവാണ് നിലവിലുൽ കൊടുത്തു തീർക്കാനുള്ള കുടിശ്ശിക.

സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സമയബന്ധികമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല. അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കേരളം മികച്ച രീതിയില്‍ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണെന്നും കുടിശ്ശികയാകുന്നത് കേന്ദ്ര സമീപനം മൂലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന് ‘ബജറ്റ് ഷോക്ക്’; സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്‍ധിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിഭവസമാഹരണത്തിനായാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്ന് യൂണിറ്റിന് 15 പൈസയാക്കി വര്‍ധിപ്പിച്ചു ഇതുവഴി 24 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ലൈസന്‍സികള്‍ വില്‍ക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഇതുവരെ ഈടാക്കിയിരുന്ന തീരുവ ആറ് പൈസയാണ്. ഇത് 10 പൈസയാക്കി വര്‍ധിപ്പിച്ചു. ഇതുവഴി 101.41 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കേരള ബജറ്റ് 2024ല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് 1 കോടി വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അതേസമയം തീരദേശ വികസനത്തിനായി പുതിയ പദ്ധതികളും ബജറ്റില്‍ വകയിരുത്തി. മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ വകയിരുത്തും. തീരദേശത്തുളളവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായ പുനര്‍ഗേഹത്തിന് 40 കോടി അനുവദിച്ചതായും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണ് ഈ വര്‍ഷം വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി സഭയില്‍ പറഞ്ഞു. അതേസമയം സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുമെന്നും, പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. കായിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക