ജിദ്ദ: സഊദിയിൽ തടവുകാരുടെ ഭക്ഷണ വിതരണ നിധിയിൽ നിന്നും ലോക്കറിൽ നിന്നും 28,96,179 റിയാൽ തട്ടിയെടുത്ത ജയിൽ വകുപ്പിലെ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും പത്താം ഗ്രേഡിലുള്ള ഉദ്യോഗസ്ഥനെയും മറ്റൊരു കേസിൽ ലോക്കറിൽ നിന്ന് 19,32,264 റിയാൽ തട്ടിയെടുത്ത പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനെയും സൗദി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു.
സർക്കാർ ഭൂമി കൈയേറി അനധികൃതമായി പ്രമാണങ്ങൾ നിർമിച്ച് വിൽപന നടത്തിയ മുൻ നോട്ടറി പബ്ലിക് മേധാവിയും സഹോദരനും അറസ്റ്റിൽ. പബ്ലിക് നോട്ടറി മേധാവി വിശാലമായ സർക്കാർ ഭൂമി സഹോദരന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും പിന്നീട് ഇരുവരും ചേർന്ന് ഇത് വിൽപന നടത്തി 14.8 കോടി റിയാൽ നേടുകയുമായിരുന്നു.




