ഫൈസർ വാക്സിൻ ഇമ്മ്യൂൺ പവർ വർഷം കഴിഞ്ഞാലും നില നിൽക്കും, ബൂസ്റ്റർ ഡോസ് ആവശ്യമില്ല; പുതിയ പഠനം

0
3149

റിയാദ്: ഫൈസർ വാക്സിൻ എടുത്തവർക്ക് ഇമ്മ്യൂൺ പവർ വർഷം കഴിഞ്ഞാലും നില നിൽക്കുമെന്നും ഇവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ ആവശ്യമില്ലെന്നും പുതിയ പഠനം. ഫൈസർ വാക്സിനൊപ്പം മോഡേർണ വാക്സിനും സമാനമായ ശേഷി ഉണ്ടെന്നും പഠനം വെളിപ്പെടുത്തി. കൊറോണ വൈറസിനോടുള്ള പ്രതികരണം തടയുന്നതിനുള്ള പ്രതിരോധ സംവിധാനത്തിന്റെ കഴിവ് രണ്ട് വാക്സിനുകളും വർദ്ധിപ്പിക്കുമെന്ന് വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നുള്ള ഗവേഷണ സംഘമാണ് വെളിപ്പെടുത്തിയത്.

എം‌ആർ‌എൻ‌എ തിയറിയിൽ ഉള്ള വാക്സിനുകൾ ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ഭൂരിഭാഗം ആളുകൾക്കും ബൂസ്റ്റർ ഡോസുകൾ ആവശ്യമില്ലെന്ന് ഗവേഷണ സംഘ തലവനും വാഷിംഗ്ടൺ സർവകലാശാലയിലെ ഇമ്യൂണോളജിസ്റ്റുമായ അലി അൽ യാബിദി ന്യൂയോർക്ക് ടൈംസിനോട് വിശദീകരിച്ചു.

അണുബാധയ്ക്ക് ശേഷം കുറഞ്ഞത് 8 മാസമെങ്കിലും രോഗപ്രതിരോധ കോശങ്ങൾ അസ്ഥിമജ്ജയിൽ തുടരുന്നതാണ് ഇതിന് കാരണം, കൂടാതെ മെമ്മറി ബി സെല്ലുകൾ പക്വത പ്രാപിക്കുകയും കുറഞ്ഞത് ഒരു വർഷമെങ്കിലും ശക്തമാവുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

കൊറോണ ബാധിച്ചതിനുശേഷം ശ്വാസകോശത്തിൽ രൂപം കൊള്ളുന്ന ബാക്റ്റീരിയ ആദ്യ ഡോസ് കഴിഞ്ഞ് 15 ആഴ്ചകൾക്കുശേഷവും വളരെ സജീവമാണ് എന്നും സർവ്വകലാശാല പഠനം കണ്ടെത്തിയിട്ടുണ്ട്.