തലങ്ങും വിലങ്ങും റോക്കറ്റുകള്‍, ജനം പരക്കം പാഞ്ഞു; ഇസ്റാഈൽ നഗരങ്ങളില്‍ അപായ സൈറന്‍

0
6605

ടെല്‍ അവീവ്: വീണ്ടും റോക്കറ്റാക്രമണ ഭീതിയില്‍ ഇസ്റാഈൽ. റോക്കറ്റുകള്‍ പാഞ്ഞെത്തിയതോടെ, താമസക്കാര്‍ സുരക്ഷിത സ്ഥാനങ്ങള്‍ തേടി ഓടുന്നതായി വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഇസ്റാഈലിലെ പ്രധാന നഗരങ്ങളില്‍ ഏതാനും മിനിറ്റുകള്‍ മുമ്പ് വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തുരുതുരെ പാഞ്ഞെത്തിയ റോക്കറ്റുകളെ അയണ്‍ ഡോം ഉപയോഗിച്ച് ഇസ്റാഈൽ പ്രതിരോധിക്കുന്നുണ്ട്. അയണ്‍ ഡോം പ്രതിരോധ സംവിധാനം സജീവമാണെന്ന് സൂചിപ്പിക്കുന്ന പൊട്ടിത്തെറികള്‍ കേള്‍ക്കുന്നതായി ഇസ്റാഈൽ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോക്കറ്റ് ആക്രമണം തടയാന്‍ ഈ സംവിധാനം 90 ശതമാനം ഫലപ്രദമാണെന്നാണ് ഇസ്റാഈൽ വാദം.

റോക്കറ്റ്  ആക്രമണങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഈ ആഴ്ച ആദ്യമായി ടെല്‍ അവീവിലും മധ്യ ഇസ്റാഈലിലെ മറ്റ് പ്രധാന നഗരങ്ങളിലും മുഴങ്ങിയിരുന്നു.

ഇടതടവില്ലാതെ മധ്യ ഇസ്രാഈലിലേക്ക് 10 റോക്കറ്റുകളെങ്കിലും എത്തിയതായി ദി ടൈംസ് ഓഫ് ഇസ്റാഈൽ റിപ്പോർട്ട് ചെയ്തു. ഗാസയിൽ നിന്നാണ് ഇത് എത്തിയതെന്നും റിപ്പോർട്ട് പറയുന്നു. ടെൽ അവീവിലും റിഷോൺ ലെസിയോൺ, ഹോലോൺ, ബാറ്റ് യാം എന്നിവയുൾപ്പെടെ ചുറ്റുമുള്ള നഗരങ്ങളിലും സൈറണുകൾ മുഴങ്ങിയിട്ടുണ്ട്.

ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മാഗൻ ഡേവിഡ് അഡോം ആംബുലൻസ് സർവീസ് പറയുന്നു. റിഷോൺ ലെസിയോണിലെ ഒരു കാറിൽ ചില്ലുകൾ ഇടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായും ദി ടൈംസ് ഓഫ് ഇസ്റാഈൽ റിപ്പോർട്ട് ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക