കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 3.06 കിലോഗ്രാം സ്വർണം പിടികൂടി. ദുബൈയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 1473 ഗ്രാം സ്വർണം പിടിച്ചു. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. വിപണിയിൽ 93 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഡിആർഐയുമായി ചേർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഇമിഗ്രേഷൻ വിഭാഗത്തിലെ ശുചിമുറിയിലെ ഫ്ലഷ് നോബിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നാല് പാക്കറ്റ് സ്വർണം കണ്ടെത്തി. 1533 ഗ്രാം സ്വർണമാണ് തിരച്ചിലിൽ കണ്ടെത്തിയത്. ഇതിന് 96.27 ലക്ഷം രൂപ വിലവരും.
രണ്ട് സംഭവങ്ങളിലുമായി 24 കാരറ്റ് വരുന്ന 3.06 കിലോ ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. വിപണിയിൽ 1.89 കോടി രൂപ വിലമതിക്കുമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1058 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്‌പൈസ് ജറ്റ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചുവെച്ചാണ് സ്വർണ്ണം കൊണ്ടുവന്നത്. 63ലക്ഷം രൂപ വിലവരുന്നതാണ് സ്വർണ്ണം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




