ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് സ്വന്തമായി പുതിയ കെട്ടിടം; നിർമാണം ഈ വർഷം ആരംഭിക്കും

0
910

ജിദ്ദ: ജിദ്ദ ഇന്ത്യൻ
കോൺസുലേറ്റിന് സ്വന്തമായി പുതിയ കെട്ടിടം. നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം.
നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും താമസിയാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മദീന റോഡിനു സമീപം തുർക്കി കോൺസുലേറ്റിനടുത്തായാണ് പുതിയ കെട്ടിട സമുച്ചയം ഉയരുക. ഓഡിറ്റോറിയം ഉൾപ്പടെ വിപുലമായ സൗകര്യം ഇവിടെ ഒരുക്കും. ഇന്ത്യൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആഗ്രഹമാണ് സഫലീകരിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.