റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി പുനസംഘടിപ്പിച്ചു

റിയാദ്: റിയാദ് കെഎംസിസി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പുന സംഘടിപ്പിച്ചു. നിലവിൽ പ്രസിഡന്റ്‌ ആയ മൊയ്‌ദീൻ കുട്ടി പൊന്മള മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ടതിനാലാണ് കമ്മിറ്റി പുനസംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ബത്ഹയിൽ വെച്ച് നടന്ന മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. അബൂബക്കർ സി. കെ പാറ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭാരവാഹികൾ ചർച്ച ചെയ്തു പുതിയ പ്രസിഡന്റ്‌ അടക്കം ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പുറമണ്ണൂർ സ്വാഗതവും ഫൈസൽ എടയൂർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: എം. പി ബഷീർ പൊന്മള (പ്രസിഡന്റ്‌ ), മജീദ് ബാവ, മൊയ്‌ദീൻ കുട്ടി പൂവ്വാട്, ജംഷീദ് കൊടുമുടി, ഹാഷിർ തങ്ങൾ, ഹാഷിം തോട്ടത്തിൽ (വൈസ് പ്രസിഡന്റുമാർ),  അഷ്‌റഫ്‌ പുറമണ്ണൂർ (ജനറൽ സെക്രട്ടറി), ഫൈസൽ എടയൂർ (ഓർഗനൈസിങ് സെക്രട്ടറി ), ഷുഹൈബ് മന്നാനി കാർത്തല, യൂനുസ് ചെങ്ങോട്ടൂർ, അബ്ദുൽ ഗഫൂർ കൊൽക്കളം, ഫർഹാൻ കാടാമ്പുഴ, ഇസ്മായിൽ പൊന്മള, ഫാറൂഖ് പൊന്മള (ജോ. സെക്രട്ടറിമാർ ) അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ ( ട്രഷറർ )