തിരുവനന്തപുരം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം പെരിങ്ങമ്മല – ഇടവം കാട്ടിലകുഴി സ്വദേശി ആസിഫ് (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ കാറിൽ ബൈക്ക് വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളും പെരിങ്ങമലയിൽ നിന്നും പാലോട് ഭാഗത്ത് വരുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആസിഫിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.




