റിയാദ്: കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ കെഎംസിസി പ്രവർത്തകർക്കായി വിന്റർ ‘ഫെസ്റ്റ് – 2024’ സംഘടിപ്പിക്കുന്നു. ജനുവരി 18 വ്യാഴാഴ്ച രാത്രി 8 മണിക്ക് എക്സിറ്റ് 18 ലുള്ള ദരത് അൽ മനാഖ് ഇസ്തിറാഹായിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫുട്ബോൾ മത്സരം, വടം വലി മത്സരം എന്നിവക്ക് പുറമെ വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ്ആയും സൗദി കെഎംസിസി നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ആയും തിരഞ്ഞെടുക്കപ്പെട്ട മൊയ്ദീൻ കുട്ടി പൊന്മളയെ പരിപാടിയിൽ വെച്ച് ആദരിക്കും.
കെഎംസിസി നാഷണൽ – സെൻട്രൽ – ജില്ല ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടിയിൽ കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ കെഎംസിസി മെമ്പർമാരും പങ്കെടുക്കണമെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് എം. പി ബഷീർ പൊന്മള, ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ എന്നിവർ അഭ്യർത്ഥിച്ചു. പരിപാടിയിൽ കുടുംബിനികൾക്കും കുട്ടികൾക്കും പങ്കെടുക്കാൻ സൗകര്യം ഉണ്ടായിരിക്കുമെന്നും അവർ അറിയിച്ചു.




