വിനോദ സന്ദർശനത്തിനും മറ്റുമെത്തുന്നവർ നിയന്ത്രിത അതിർത്തി പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

0
1101

റിയാദ്: വിനോദ സന്ദർശനത്തിനും മറ്റുമെത്തുന്നവർ സഊദി മരുഭൂമികളിൽ
നിയന്ത്രിത അതിർത്തി പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് സഊദി ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും അതിർ വരമ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

നിയമം ലംഘിച്ച് നിയന്ത്രിത പ്രദേശങ്ങളിലേക്ക് കടക്കുന്നവർ മന്ത്രാലയത്തിന്റെ അതിർത്തി സുരക്ഷാ നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും അനുശാസിക്കുന്ന പിഴകൾക്ക് വിധേയമാകുമെന്ന് ഡയറക്ട‌റേറ്റ് ഊന്നിപ്പറഞ്ഞു. ശിക്ഷകളിൽ രണ്ടര വർഷം വരെ തടവും 25,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ഉൾപ്പെടും.