പ്രവാസി ജീവനക്കാരുടെ എക്‌സിറ്റ്, റീ-എൻട്രി റദ്ദാക്കൽ; തൊഴിലുടമയുടെ അബ്ഷർ അക്കൗണ്ടിലൂടെ മാത്രം

0
2087

റിയാദ്: പ്രവാസി ജീവനക്കാരുടെ എക്‌സിറ്റ്, റീ-എൻട്രി വിസകൾ റദ്ദാക്കാൻ തൊഴിലുടമയുടെ അബ്ഷർ അക്കൗണ്ടിലൂടെ മാത്രമേ
കഴിയൂവെന്ന് സഊദി ജനറൽ ഡയറക്ട‌റേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്). വിസ നൽകുന്നതിനായി അടച്ച ഫീസ് തിരികെ ലഭിക്കില്ലെന്നും ജവാസത്ത് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടുന്നതിനും വീണ്ടും പ്രവേശിക്കുന്നതിനും നൽകുന്നതാണ് എക്സിറ്റ് റീ-എൻട്രി വിസകൾ.

ജവാസത്തിന്റെ്റെ സേവനങ്ങൾ അബ്ഷർ പ്ലാറ്റ്ഫോമിലൂടെ ഉപയോഗിക്കാനും അതോറിറ്റി പ്രവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇഖാമ (റെസിഡൻസി പെർമിറ്റ്) ഇഷ്യു ചെയ്യുക, പുതുക്കുക, എക്സിറ്റ്/റീ-എൻട്രി വിസയും ഫൈനൽ എക്‌സിറ്റ്‌ വിസയും നൽകുക തുടങ്ങിയ സേവനങ്ങൾ അബ്ഷറിൽ ലഭ്യമാക്കിയിട്ടുണ്ട്.