സഊദി യാത്രക്കൊരുങ്ങുന്ന പ്രവാസികളുടെ അടിയന്തിര ശ്രദ്ധക്ക്, ഇല്ലെങ്കിൽ യാത്ര മുടങ്ങും

0
10430

റിയാദ്: സഊദിയിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസികൾ അടിയന്തിരമായി ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ യാത്ര മുടങ്ങുകയും പണം നഷ്ടപ്പെടുകയും ചെയ്യും. വാക്‌സിൻ പ്രശ്‌നത്തിൽ പലരും കുറുക്കു വഴികൾ തേടാമെന്ന പ്രതീക്ഷയിൽ യാത്രക്ക് ഒരുങ്ങുന്നവരും വരും ദിവസങ്ങളിൽ അപ്‌ഡേഷനുകൾ ഉണ്ടാകുമെന്ന് കരുതി യാത്ര ക്രമീകരിക്കുന്നരും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന കാര്യം ഉറപ്പാണ്. പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യം ഇപ്രകാരമാണ്.

1: സഊദിയിലെത്തിയ ശേഷം നിർബന്ധിത ക്വാറന്റൈൻ ഇല്ലാത്ത രൂപത്തിൽ വരുന്നവരാണെങ്കിൽ നിർബന്ധമായും തവക്കൽനയിൽ വാക്‌സിൻ അപ്‌ഡേറ്റ് ആയിരിക്കണം. നാട്ടിൽ നിന്ന് വാക്‌സിൻ എടുത്തവർ സഊദി ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിച്ച് അതിന്റെ അപ്‌ഡേറ്റ് വന്നതിന്‌ ശേഷം തവക്കൽന സ്റ്റാറ്റസ് ഉറപ്പ് വരുത്തിയ ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക. അപ്‌ഡേറ്റ് ആകും മുമ്പ് മുഖീമിൽ മറ്റു പല ഓപ്‌ഷനുകളിലും രജിസ്റ്റർ ചെയ്തത് വരാൻ ശ്രമിക്കാതിരിക്കുക.

2: മുഖീമിൽ കൃത്യമായി രജിസ്റ്റർ ചെയ്യുക

3: ട്രാവൽസ് കൃത്യമായി അന്വേഷിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം പണം നൽകി പാക്കേജുകൾ വാങ്ങുക

4: തവക്കൽനയിൽ അപ്‌ഡേറ്റ് ആകാത്തവർ ഒരിക്കലും യാത്ര പ്ലാൻ ചെയ്യാതിരിക്കുക.

5: അപ്‌ഡേറ്റ് ആകാത്തവരിൽ സഊദിയിലേക്ക് ഉടൻ തിരിച്ചെത്തണമെന്നു നിര്ബന്ധമുള്ളവർ ക്വാറന്റൈൻ പാക്കേജ് എടുത്ത ശേഷം നിയമാനുസൃതമായി പ്രവേശിക്കുക.

6: ക്വാറന്റൈൻ ഒഴിവാക്കാനായി മുഖീമിൽ മറ്റു ഒപ്‌ഷനുകളിലൂടെ രജിസ്റ്റർ ചെയ്‌ത ശേഷം വരുന്നത് ചിലപ്പോൾ പിടിക്കപ്പെട്ടേക്കാം, മാത്രമല്ല യാത്ര മുടങ്ങാനും ഇവിടെ ഇറങ്ങിയ ശേഷം പിടിക്കപ്പെട്ടാൽ മറ്റു പല നടപടികളും നേരിടേണ്ടി വന്നേക്കാം. വാക്‌സിൻ സ്വീകരിച്ച പുതിയ വിസക്കാർക്കുള്ള കാറ്റഗറിയിൽ രജിസ്റ്റർ ചെയത് പോകാമെന്ന് പലരും പറയുന്നുണ്ട്. എന്നാൽ, റീ എൻട്രിക്കാർ ഇതിനു മുതിരാതെ ശരിയായ കാറ്റഗറി തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുക