മരുഭൂമിക്ക് മഞ്ഞപ്പട്ട് ചാർത്തി മലയാളിയുടെ ഫാമിൽ ഒരേക്കറിൽ സൂര്യകാന്തിപ്പാടം; ‘വിസ്മയം’ കാണാൻ തിരക്ക്

0
2500

അബുദാബി: പുതുവർഷത്തിൽ മരുഭൂമിക്ക് വർണശോഭയൊരുക്കി മലയാളിയുടെ സൂര്യകാന്തിത്തോട്ടം. കണ്ണൂർ കീച്ചേരി സ്വദേശി ബെൻസർ ഷരീഫ് ആണ് അബുദാബി അൽനഹ്ദയിലെ അഞ്ചര ഏക്കർ ഫാമിലെ ഒരേക്കറിൽ സൂര്യകാന്തി കൃഷി ചെയ്യുന്നത്. പൂക്കൾ കാണാൻ ഇവിടെ എത്തുന്ന സന്ദർശകരുടെ എണ്ണവും വർധിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മരുഭൂമിക്കു നടുവിൽ മഞ്ഞപ്പട്ടണിഞ്ഞുനിൽക്കുന്ന പാടത്തിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുത്തും ദൃശ്യം പകർത്തിയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് സന്ദർശകർ. പരീക്ഷണാർഥം ഇത്തവണ ആരംഭിച്ച പൂക്കൃഷി വരും വർഷങ്ങളിൽ വ്യാപകമാക്കാനും ഹണി – ഫാം ടൂറിസം ആരംഭിക്കാനുമാണ് ശ്രമമെന്ന് ഷെരീഫ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.

തേനീച്ച വളർത്തലിലൂടെ ശുദ്ധമായ തേൻ വിപണിയിൽ ഇറക്കുന്നതോടൊപ്പം വിളവെടുപ്പിന് ശേഷം ചെടി സംസ്കരിച്ച് അനിമൽ ഫീഡ് ഉണ്ടാക്കാനും പദ്ധതിയുണ്ട്. പാവയ്ക്ക, പടവലം, പയർ, ബീൻസ്, അമര, തക്കാളി, പച്ചമുളക്, ചീര, വെണ്ട, വഴുതന, ചുരയ്ക്ക, മുരിങ്ങ, അഗസ്തിചീര, കോവയ്ക്ക, പാലക്ക്, മല്ലിച്ചപ്പ്, ചോളം തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ വിളയിക്കുന്നു.

ഒരു ഏക്കറിൽ പച്ചക്കറി കൃഷിയും മറ്റൊരു ഭാഗത്ത് ആട്, പശു, മാൻ, മുയൽ, കോഴി, താറാവ്, ടർക്കി, ഗിനിക്കോഴി, ഒട്ടകപ്പക്ഷി, മയിൽ, അലങ്കാര പക്ഷികൾ എന്നിവയെയും വളർത്തുന്നുണ്ട്. 28 വർഷമായി യുഎഇയിലുള്ള ഷെരീഫ് ടൂറിസം, ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ്, വേസ്റ്റ് മാനേജ്മെന്റ്, ഭക്ഷ്യോൽപന്ന ഫാക്ടറി തുടങ്ങിയ ബിസിനസ് ചെയ്തുവരുന്നു. കൃഷിയോടും പ്രകൃതിയോടുമുള്ള താൽപര്യമാണ് ഫാമിലേക്കു തിരിഞ്ഞത്. ബിസിനസ് തിരക്കുകളിൽനിന്നു മാറി  ഭാര്യയോടും 3 മക്കളോടുമൊപ്പം ഫാമിൽ തന്നെയാണ് താമസം. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക