ലഹരിമരുന്നിനെതിരെ പോരാട്ടം തുടരുന്നു; രണ്ടു പേർ അറസ്റ്റിൽ

0
808

കുവൈത്ത് സിറ്റി: ലഹരിമരുന്നിനെതിരെ പോരാട്ടം തുടരുന്നു. വൻ തോതിൽ ലഹരിമരുന്ന് കടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്സ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

ഇവരുടെ വാഹനം പരിശോധിച്ചപ്പോൾ 35 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 300,000 ക്യാപ്റ്റഗൺ ഗുളികകളും വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 500,000 കുവൈത്ത് ദിനാർ വിപണി മൂല്യമുള്ള വസ്തുക്കളാണ് പിടികൂടിയത്. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

അതേസമയം അടുത്തിടെ കുവൈത്തിൽ ലഹരിമരുന്ന് കൈവശം വെച്ച ഒരാൾ അറസ്റ്റിലായിരുന്നു. ടെറിറ്റോറിയൽ വാട്ടേഴ്സിലൂടെ രാജ്യത്തേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോളിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടികൂടിയത്.

കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 30 കിലോ ഹാഷിഷും 2000 ലിറിക്ക ഗുളികകളും സഹിതമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്ത് ലക്ഷ്യമിട്ടാണ് ഇവ കൈവശം വച്ചതെന്ന് പ്രതി സമ്മതിച്ചു. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.