ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു. തീപിടുത്തം അണക്കാനെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനാണ് തീയണക്കാനുള്ള ശ്രമത്തിനിടെ വീരമൃത്യു വരിച്ചത്.

മിഷ്അൽ മുത്ലക് അൽ ഹർബി
ഇന്നലെ നടന്ന സംഭവത്തിൽ മിഷ്അൽ മുത്ലക് അൽ ഹർബിയാണ് തീയണക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടത്. മറ്റു നാല് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് പരിക്കേൾക്കുകയും ചെയ്തു.




