റിയാദ്: രാജ്യത്തെ വിവിധയിടങ്ങളിൽ വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നൽ, കാറ്റ്, കുറഞ്ഞ ദൃശ്യപരത, കടുത്ത ചൂട് എന്നിവ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടും.
മക്ക മേഖലയിലെ അദ്ഹം, മൈസാൻ ഗവർണറേറ്റുകൾ, അൽ ബഹ, അൽ ഹജ്‌റ, അൽ മഖ്‌വ , അൽ മൻദഖ്, ബൽജുറഷി, അൽ ബാഹ മേഖലയിലെ ഖൽവ, അൽ മജാരിദ, അൽ നമസ്, ബാരിക്ക്, അസിർ മേഖലയിലെ തനൂമ മഹായിൽ ജസാൻ മേഖലയിലെ അൽ ദായിർ, അൽ റൈത്ത്, അൽ ആരിദ, ഫീഫ, ഹാറൂബ്, അസിർ മേഖലയിലെ അബഹ, ഖമിസ് മുഷൈത്, റിജാൽ അൽമാ എന്നിവിടങ്ങളിൽ മഴയുള്ള ഇടിമിന്നലുകൾക്കൊപ്പം മഴയും കാറ്റും ഉണ്ടാകും. ഒരു മണി മുതൽ വൈകുന്നേരം എട്ട് വരെ ഇത് തുടരും.
അതേസമയം, കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ, ജുബൈൽ, ദമാം, ഖത്തീഫ്, അബ്ഖൈഖ്, ഖഫ്ജി, നാരിയ, ഹഫ്ർ അൽ-ബാഥ്വിൻ, ഖർയതുൽ ഉൽയാ എന്നിവിടങ്ങളിൽ കടുത്ത ചൂടും അനുഭവപ്പെടും. 48 ഡിഗ്രിയും അതിന് മുകളിലുമായിരിക്കും ചൂട്. രാത്രി 11 ന് ആരംഭിച്ച് 4 മണി വരെ തുടരുമെന്ന് സൂചിപ്പിക്കുന്നു.
അൽ മദീന അൽ മുനവ്വറ മേഖലയിലെ അൽ ഹനാകിയ, അൽ ഉല, മദീന അൽ മുനവ്വറ, അൽ മഹ്ദ്, ബദർ, യാൻബു എന്നിവിടങ്ങളിൽ ശക്തമായ കാറ്റും ദൂരകാഴ്ച കുറയുമെന്നും മുന്നറിയിപ്പുണ്ട്. വൈകുന്നേരം 6 മണി വരെ സ്ഥിതി തുടരും.




