ഇറ്റാലിയൻ സൂപ്പർ കപ്പ് നാലാം തവണയും സഊദി അറേബ്യയിൽ

0
716

ജനുവരി 18 ന് നാപ്പോളി-ഫിയോറൻറീന ഏറ്റുമുട്ടലോടെയാണ് ഉദ്ഘാടനം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഇൻറർ മിലാൻ പിറ്റേന്ന് ലാസിയോയെ നേരിടും

റിയാദ്: നാലാം തവണയും ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സഊദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. നാല് ക്ലബുകളുടെ പങ്കാളിത്തത്തോടെ ജനുവരി 18 മുതൽ 22 വരെയാണ് മത്സരം. ഇൻറർ മിലാൻ, നാപ്പോളി, ലാസിയോ, ഫിയോറൻറീന ക്ലബുകൾ പെങ്കടുക്കുന്ന ടുർണമെൻറിന് റിയാദിലെ അവാൽ പാർക്ക് സ്റ്റേഡിയമാണ് വേദിയാകുന്നത്. നോക്കൗട്ട് സമ്പ്രദായത്തിലാണ് മത്സരം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജനുവരി 18 ന് നാപ്പോളി-ഫിയോറൻറീന ഏറ്റുമുട്ടലോടെയാണ് ഉദ്ഘാടനം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഇൻറർ മിലാൻ പിറ്റേന്ന് ലാസിയോയെ നേരിടും. ഈ മത്സരങ്ങളിൽ വിജയിക്കുന്ന രണ്ട് ടീമുകൾ ജനുവരി 22ന് ഫൈനലിൽ ഏറ്റുമുട്ടും.

ഇറ്റാലിയൻ സൂപ്പർ കപ്പിന് തുടക്കം കുറിച്ചത് ജിദ്ദയിലാണ്. അതടക്കം സഊദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന നാലാമത്തെ പതിപ്പാണിത്. ജിദ്ദയിലെ ആദ്യ ടൂർണമെൻറിൽ എതിരാളിയായ എ.സി മിലാനെ പരാജയപ്പെടുത്തിയാണ് യുവൻറ്സ് കിരീടം നേടിയത്. രണ്ടാം പതിപ്പ് റിയാദിൽ നടന്നപ്പോൾ എതിരാളിയായ യുവൻറസിനെ പരാജയപ്പെടുത്തി ലാസിയോ കിരീടം സ്വന്തമാക്കി.

‘സഊദി വിഷൻ 2030’ ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രീയ ടൂർണമെൻറുകളുടെയും മറ്റ് ഇവൻറുകളുടെയും ഭാഗമാണ് ഈ ടൂർണമെൻറ്. വിഷെൻറ ഭാഗമായി നടപ്പാക്കുന്ന ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സംരംഭങ്ങളിലൊന്നുമാണ് ഈ മത്സരം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക