ജിദ്ദ: മാറാക്കര സി. എച്ച് സെന്ററിൽ പുതുതായി ആരംഭിച്ച ഫിസിയോ തെറാപ്പി ക്ലിനിക്കിന് മാറാക്കര സി. എച്ച് സെന്റർ ജിദ്ദ കമ്മിറ്റി വക സംഭാവന നൽകി. കഴിഞ്ഞ ദിവസം മാറാക്കര സി. എച്ച് സെന്ററിൽ വെച്ച് നടന്ന ഫിസിയോ തെറാപ്പി ക്ലിനിക് ഉദ്ഘാടന പരിപാടിയിൽ വെച്ച് ജിദ്ദ കമ്മിറ്റി ചെയർമാൻ കല്ലൻ നാസർ ഹാജി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് ഫണ്ട് കൈമാറി. പരിപാടിയിൽ മാറാക്കര സി. എച്ച് സെന്റർ ജിദ്ദ കമ്മിറ്റി ട്രഷറർ ഹംസ ഹാജി നെയ്യത്തൂർ, ഷാഫി മേനാത്തിൽ, മൊയ്ദീൻ നെടുവഞ്ചേരി,കുഞ്ഞാലിക്കുട്ടി, അലവി ചെകിടപ്പുറം, കുഞ്ഞലവി വള്ളിക്കാടൻ, സി. എച്ച് സെന്റർ ചെയർമാൻ ഒ. കെ സുബൈർ, കൺവീനർ അബ്ദുറഹ്മാൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
മാറാക്കര സി. എച്ച് സെന്റർ ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗോൾഡ് കോയിൻ കുറി, സ്കൂട്ടി കുറി എന്നിവ നടത്തിയാണ് പ്രസ്തുത ഫണ്ട് ശേഖരിച്ചത്. നേരത്തെ സി. എച്ച് സെന്ററിനു ആംബുലൻസ്, ഹോം കെയർ വാഹനം എന്നിവ വാങ്ങുന്നതിനും, ഇന്റർലോക്ക്, ആംബുലൻസ് വെയ്റ്റിംഗ് ഷെഡ് നിർമ്മാണത്തിനും ജിദ്ദ കമ്മിറ്റി സാമ്പത്തിക സഹായം നൽകിയിരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഗോൾഡ് കോയിൻ കുറി, സ്കൂട്ടി കുറി എന്നിവയിൽ സഹകരിച്ച, സംഭാവന നൽകിയ ജിദ്ദയിലെ പ്രവാസികൾക്ക് മാറാക്കര സി. എച്ച് സെന്റർ ജിദ്ദ കമ്മിറ്റി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
ജീവ കാരുണ്യ- സേവന പ്രവർത്തന രംഗത്ത് മുന്നേറുന്ന മാറാക്കര സി. എച്ച് സെന്റർ കിടപ്പിലായ രോഗികളെ അവരുടെ വീട്ടിൽ ചെന്ന് പരിചരിക്കുന്ന ഹോം കെയർ, സൗജന്യ ആംബുലൻസ് സേവനം, ഫിസിയോ തെറാപ്പി തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. കാടാമ്പുഴക്ക് സമീപം എ. സി നിരപ്പിലാണ് മാറാക്കര സി. എച്ച് സെന്റർ പ്രവർത്തിക്കുന്നത്.




