ബെൽറ്റ് ധരിച്ചിരുന്നതിനാൽ കാർ ഓടിച്ച അനിൽകുമാറിന് പുറത്തു കടക്കാനായില്ല
ബെംഗളൂരു: ഓട്ടത്തിനിടെ കാറിനു തീ പിടിച്ച് നെലമംഗലയിൽ മലയാളി മരിച്ചു. വയനാട് മേപ്പാടി സ്വദേശി അനിൽകുമാർ (48) ആണു മരിച്ചത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ കാർ ഓടിച്ച അനിൽകുമാറിന് പുറത്തു കടക്കാനായില്ല.
അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. ജാലഹള്ളിക്കു സമീപം ഷെട്ടിഹള്ളി നന്ദന നഗർ മൂന്നാം ക്രോസിലാണ് അനിൽ കുമാറും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ: രതി. മക്കൾ: അരുൺ കൃഷ്ണ, അജയ് കൃഷ്ണ.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




