ചന്ദ്രിക പറയേണ്ടത് സുപ്രഭാതം പറഞ്ഞു; ഇനിയെങ്കിലും കണ്ണുതുറന്നാൽ കോൺഗ്രസിന് കൊള്ളാം: കെ ടി ജലീൽ

0
1754

ചന്ദ്രിക പത്രം പറയേണ്ടത് പറയാതിരുന്നപ്പോൾ ആ ദൗത്യം സുപ്രഭാതം നിർവ്വഹിച്ചുവെന്നും മതനിരപേക്ഷത വിട്ട് ഹിന്ദുത്വ നിലപാടിലേക്ക് പോകുന്ന കോൺഗ്രസ് ഇനിയെങ്കിലും കണ്ണുതുറന്നാൽ രാജ്യവും കോൺഗ്രസും രക്ഷപ്പെടുമെന്നും കെ ടി ജലീൽ. നിലപാട് വിട്ട് കോൺഗ്രസ് പോകുമ്പോൾ അരുത് എന്ന് പറയാൻ പണ്ടൊക്കെ, ഇസ്മായിൽ സാഹിബും പോക്കർ സാഹിബും സേട്ടു സാഹിബും ബനാത്ത് വാലാ സാഹിബും ഉണ്ടായിരുന്നു. അതേസമയം ലീഗ് നേതാക്കളെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിക്കാൻ മോദിക്കും അമിത്ഷാക്കും തോന്നരുതേ എന്നാണ് സമുദായത്തിൻ്റെ പ്രാർത്ഥനയെന്നും പോസ്റ്റിൽ കെ ടി ജലീൽ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കെ ടി ജലീൽ പോസ്റ്റ് ചുവടെ 👇

“സുപ്രഭാതം” പരത്തിയ വെളിച്ചത്തിൻ്റെ തെളിച്ചം!
”ചന്ദ്രിക” പറയേണ്ടത് പറയാതിരുന്നപ്പോൾ ആ ദൗത്യം “സുപ്രഭാതം” നിർവ്വഹിച്ചു. സമീപകാലത്ത് പല കാര്യങ്ങളിലുമുള്ള ലീഗിൻ്റെ മൗനം കോൺഗ്രസ്സിനെ കൂടുതൽ കൂടുതൽ കാവിയോടടുപ്പിക്കുകയാണ് ചെയ്തത്. കോൺഗ്രസ് മതനിരപേക്ഷത വിട്ട് ഹിന്ദുത്വ നിലപാടിലേക്ക് പോകുമ്പോൾ ”അരുത്” എന്ന് പറയാൻ പണ്ടൊക്കെ, ഇസ്മായിൽ സാഹിബും പോക്കർ സാഹിബും സേട്ടു സാഹിബും ബനാത്ത് വാലാ സാഹിബും ഉണ്ടായിരുന്നു. ഇന്നവരില്ല.

കോൺഗ്രസ്സ് എന്ത് ചെയ്താലും അതിന് “റാൻ” മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറി. ബാബരീ മസ്ജിദ് തകർത്തത് പോലെ കാശിയിലെ “ഗ്യാൻവാപി”മസ്ജിദും മധുരയിലെ “ഈദ്ഗാഹ്”മസ്ജിദും ഇടിച്ചുടച്ച് നിലംപരിശാക്കിയാലും ബിജെപി നേതാക്കൾക്ക് ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം മുസ്ലിംലീഗ് പതിച്ചുനൽകും. അവരുമൊത്ത് “കേക്ക്”മുറിച്ചും അവർക്ക് നാരങ്ങാവെള്ളം കൊടുത്തും “ആക്കാംപോക്കാം”കളി തുടരും.

ലീഗ് നേതാക്കളെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിക്കാൻ മോദിക്കും അമിത്ഷാക്കും തോന്നരുതേ എന്നാണ് സമുദായത്തിൻ്റെ പ്രാർത്ഥന. കാലക്കേടിനെങ്ങാനും അതു സംഭവിച്ചാൽ ലീഗ് നേതാക്കൾ “സമുദായസൗഹാർദ്ദ”ത്തിൻ്റെ പേരും പറഞ്ഞ് ചാടിപ്പുറപ്പെടുമെന്നുറപ്പ്. അയോധ്യയിലേക്ക് പറക്കാൻ ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റും അവിടെ താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യങ്ങളും സഞ്ചരിക്കാൻ ഒരു “റോൾസറോയ്സ്” കാറും ക്ഷേത്രക്കമ്മിറ്റി ഒരുക്കണമെന്ന് മാത്രം.

ഹൃദയം പൊട്ടി പരിതപിക്കുന്ന ഒരു ജനതയുടെ വികാരം പങ്കുവെക്കാൻ “സുപ്രഭാത”മെങ്കിലും സമുദായത്തിനകത്ത് ഉണ്ടെന്നത് നൽകുന്ന ആശ്വാസം ചെറുതല്ല. സിതാറാം യെച്ചൂരിയും ഡി രാജയും കാണിച്ച ചങ്കുറപ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കോൺഗ്രസ്, എങ്ങിനെയാണ് ബിജെപിക്ക് ബദലാവുക?
കമ്മ്യൂണിസ്റ്റുകാരുടെ ആർജ്ജവം കോൺഗ്രസ്സിനുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് അങ്ങേയറ്റത്തെ അതിമോഹമാകും. സഖാവ് യച്ചൂരിയും സഖാവ് രാജയും മുങ്ങിക്കുളിച്ച കുളത്തിലെങ്കിലും കോൺഗ്രസ് നേതാക്കൾ ഒന്ന് തല നനച്ച് കുളിച്ചിരുന്നെങ്കിൽ എന്ന് ആരെങ്കിലും കരുതിപ്പോയാൽ അവരെ എങ്ങിനെ കുറ്റപ്പെടുത്തും?

കോൺഗ്രസ്സിൻ്റെ നയവ്യതിയാനം ചൂണ്ടിക്കാണിക്കേണ്ടത് അവരുടെ അഭ്യുദയകാംക്ഷികളാണ്. ആ ധർമ്മമാണ് “സുപ്രഭാതം”ചെയ്തത്. കാതലുള്ള ആ ക്രിയാത്മക വിമർശനം കോൺഗ്രസ്സിൻ്റെ കണ്ണ് തുറപ്പിക്കുമെങ്കിൽ രാജ്യവും കോൺഗ്രസ്സും രക്ഷപ്പെടും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക