ക്വാക്കര്‍ ഓട്സിന്റെ ഉപയോഗത്തിന് നിയന്ത്രണം

0
2783

ദോഹ: ക്വാക്കര്‍ ബ്രാന്‍ഡിന്റെ
അമേരിക്കയില്‍ നിന്നുള്ള
വിവിധ ബാച്ചിൽ ഇറങ്ങിയ ഓട്‌സ് ഉല്‍പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. വിവിധ തിയ്യതികളിൽ കാലാവധി അവസാനിക്കുന്ന ക്വാക്കര്‍ ഓട്‌സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.

2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 വരെ കാലാവധിയുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കരുത്.
ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അറിയിപ്പിനെ തുടര്‍ന്നാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.

നിര്‍ദ്ദിഷ്ട ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതുള്‍പ്പെടെ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ചേര്‍ന്ന് മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.