റിയാദിൽ ഭീകരന് വധശിക്ഷ നടപ്പാക്കി. സഊദി ആഭ്യന്തര മന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്റാ. ഫജ് ബിൻ മുഗീബ് ബിൻ മബ്ഖൂത്ത് അൽദോസരിക്കാണ് ശിക്ഷ നടപ്പാക്കിയത്.
ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തിയും കാറിനുനേരെ നിറയൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും കാർ തട്ടിയെടുക്കുകയും ചെയ്തു എന്നതാണ് കുറ്റം. കൂടാതെ സുരക്ഷാ സൈനികർക്കും റോഡിലൂടെ സഞ്ചരിച്ചവർക്കും നേരെ തുരുതുരാ നിറയൊഴിക്കുകയും സുരക്ഷാ സൈനികരിൽ ഒരാളെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രതി നടത്തിയ വെടിവെപ്പിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.




