കെഎംസിസി നേതാവും ഹജ്ജ് സേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന യൂനുസ് കക്കാട്ട് മക്കയിൽ നിര്യാതനായി

0
2578

മക്ക: കെഎംസിസി നേതാവും ഹജ്ജ് സേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് (50) മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ വെച്ച് നിര്യാതനായി.

കഴിഞ്ഞ ദിവസം സുബഹി നമസ്കാരത്തിന് ശേഷം ഭാര്യയുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീണ യൂനുസിനെ ആശുപത്രിയിൽ എത്തിച്ചു . തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാവുകയും അതീവ ഗുരുതരാവസ്ഥയിൽ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ഐ സി യു വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്

മക്ക കെഎംസിസിയുടെ പ്രവർത്തന രംഗത്തും വർഷങ്ങളായി ഹജ്ജ് സേവന രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു യൂനുസ് .
മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയി സേവനം ചെയ്യുന്ന ഭാര്യ ആരിഫയും മകൾ സഫയും മകൻ ആസിഫും മക്കയിൽ ഉണ്ട്.

മരണാനന്തര നടപടികൾ പൂർത്തീകരിച്ച് മയ്യത്ത് മക്കയിൽ ഖബറടക്കുമെന്ന് മക്ക കെഎംസിസി നേതാക്കൾ അറിയിച്ചു.