അത്താണി നരിക്കുനി സഊദി ചാപ്റ്റർ നിലവിൽ വന്നു

0
1371

ഈ പഞ്ചായത്തുകളിൽ നിന്നുള്ള സഹകരിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു

റിയാദ്: നരിക്കുനി അത്താണിയുടെ സഊദി ചാപ്റ്റർ നിലവിൽ വന്നു. റിയാദിൽ സുലൈമാനിയ മാലാസ് ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ യോഗത്തിൽ അസ്‌ലം പാലത്തു അധ്യക്ഷനായി. മുഹമ്മദ്‌ ഷമീം കരുകുളങ്ങര മോഡറേറ്റർ ആയിരുന്നു. ആദ്യയോഗത്തിൽ നിരവധി പേർ പങ്കെടുത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ 18 വർഷമായി കോഴിക്കോട് നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന നിരാലംബരായ ഒരുപാടാളുകളുടെ ആശ്വാസ കേന്ദ്രമാണ് അത്താണി. കൂടപ്പിറപ്പായി ആരോരുമില്ലാത്ത 40 ഓളം ആളുകൾ യാതൊരു പ്രയാസവും അറിയാതെ അത്താണിയിൽ സുഖമായി കഴിയുന്നു. ഇതിന് പുറമെ അത്താണിയുടെ വലിയൊരു കാരുണ്യ കേന്ദ്രമായി ഡയാലിസിസ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. 3 ഷിഫ്റ്റുകളിലായി 78 രോഗികൾക്ക് ഡയാലിസിസ് ഇവിടെ ചെയ്തു വരുന്നുണ്ട്.

കൂടാതെ, ഫിസിയോതെറാപ്പി സെന്റർ, ഹാർമണി വില്ലജ്, 600 ഇൽ അധികം പേർക്ക് പെയിൻ & പാലിയേറ്റീവ് സേവനം, നൂറിൽ അധികം പേർക്ക് മാനസികാരോഗ്യ പരിചരണം, ഡേ കെയർ ഓ. പി, റീഹാബിലിറ്റേഷൻ, കൗൺസിലിംഗ്, മറ്റു ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നി സേവനങ്ങളും അത്താണിയുടെ കീഴിൽ നടത്തുന്നുണ്ട്.

നരിക്കുനി, മടവൂർ, കുരുവട്ടൂർ, ചേളന്നൂർ, കാക്കൂർ, നന്മണ്ട, ഉണ്ണികുളം, കിഴക്കോത്ത് എന്നി പഞ്ചായത്തുകളിലെ സഊദിയിൽ ഉള്ള പ്രവാസികളെ അംഗങ്ങളാക്കാൻ ആണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതുമായി സഹകരിക്കാൻ താല്പര്യം ഉള്ളവർക്ക് ഷമീം (0558644302), അസ്‌ലം പാലത്ത് (0502241094), സുരക്കത് (0535920931) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .

ഭാരവാഹികൾ: അസ്‌ലം പാലത്ത് (ചെയർമാൻ), നിസാർ കാരുകുളങ്ങര, ശാന്തകുമാർ (വൈസ് ചെയർമാൻ), ബഷീർ കുട്ടമ്പൂർ (പ്രസിഡന്റ്‌), ഹംസ കുട്ടമ്പൂർ, ബഷീർ കാരകുന്ന്‌ (വൈസ് പ്രസിഡന്റ്‌), സുറാക്കത്ത് നരിക്കുനി (ജനറൽ സെക്രട്ടറി), അർഷാദ് പറമ്പിൽ, റിയാസ് പാലത്ത് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ്‌ ഷമീം കാരുകുളങ്ങര (ട്രഷറർ). ദൈനദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 25 എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും ഉടൻ തിരഞ്ഞെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക