ജിദ്ദ: സിജി വിമൺ കലക്റ്റീവ് ജിദ്ദയിൽ ക്രിയറ്റീവ് ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു. കോഡിനേറ്റർമാരായ റൈഹാനത്ത് സഹീർ, ആയിഷ റാൻസി, ജബ്ന ജലീൽ, രസ്ന ഇ. കെ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിയേറ്റീവ് ലീഡർഷിപ്പ് പരിപാടിയിൽ ‘കൃതജ്ഞത നിങ്ങളെ സന്തോഷിക്കാൻ പ്രേരിപ്പിക്കും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടിയിൽ തയ്യാറാക്കിയ പ്രസംഗം, നിരൂപണം, ബുക്ക് റിവ്യൂ, ഓപ്പൺ മൈക്ക്, പിക് ആൻഡ് സ്പീക്ക് എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം പേർ പങ്കെടുത്തു.
സ്വയം മെച്ചപ്പെടുത്തുക, നന്ദി പറയുക, ആശയവിനിമിയ കഴിവുകൾ മെച്ചപെടുത്തുക, നല്ല നേതാക്കൾ മറ്റുളളവർക്കു അവസരം നൽകുക എന്നിവയെല്ലാം ആളുകൾ പ്രസംഗത്തിലൂടെ വ്യക്തമാക്കി. റൂബി സമീർ അധ്യക്ഷത വഹിച്ചു. ഇ. കെ രസ്ന സ്വാഗതവും കെ. എ മുഹ്സിന നന്ദിയും പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




