വിശുദ്ധ മക്കയിൽ ജബലുന്നൂറും ഹിറാ ഗുഹയും എളുപ്പത്തിൽ അനുഭവിക്കാൻ വിശ്വാസികൾക്ക് അവസരമൊരുങ്ങി

0
2735

മക്ക: വിശുദ്ധ മക്കയിൽ ജബലുന്നൂറും ഹിറാ ഗുഹയും എളുപ്പത്തിൽ അനുഭവിക്കാൻ സന്ദർശകർക്ക് അവസരമൊരുങ്ങി. പ്രവാചകന് ദിവ്യത്വം ലഭിച്ച ജബലുന്നൂര്‍ പര്‍വതവും എക്‌സിബിഷന്‍ സെന്ററും പ്രവർത്തന സജ്ജമായി. അന്താരാഷ്‌ട്ര പർവത ദിനത്തോടനുബന്ധിച്ച് ഒരു കൂട്ടം പരിപാടികളോടെയാണ് ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം ഹിറ കൾച്ചറൽ ഡിസ്ട്രിക്ക്ട് വിശ്വാസിൾക്ക് മുമ്പിലേക്കെത്തിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജബൽ അൽനൂറിലെ ഹിറ ഗുഹയിലേക്കുള്ള നടപ്പാത ഉൾകൊള്ളുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് തിങ്കളാഴ്ച തുറന്നത്. മക്കയെ വിനോദസഞ്ചാരപരമായും സാംസ്കാരികമായും സമ്പന്നമാക്കുന്ന ഒരു പ്രോസ്പെക്റ്റീവ് പ്രോജക്റ്റ് ആയി നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. ഖുർആൻ അവതരണം, ജബൽ നൂർ എന്നിവയെ കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക എക്സിബിഷൻ സെന്ററും ഇവിടെ പൂർണ്ണ സജ്ജമാകുന്നുണ്ട്. സന്ദർശക സ്വീകരണ കേന്ദ്രവും പ്രവാചക വഹ്യ്ന്റെ കഥ പറയുന്ന ഒരു പ്രദർശനവും, വിശ്വാസികളെയും ഉംറ തീർത്ഥാടകരെയും ഉൾപ്പെടെ സ്വദേശികളെയും വിദേശികളെയും സന്ദർശകരെയും ആകർഷിക്കുന്ന നിരവധി സാംസ്കാരിക, വിനോദസഞ്ചാര ഘടകങ്ങൾ ഉൾകൊള്ളുന്ന പദ്ധതിയാണ് ഇവിടെ പൂർണ്ണ പ്രവർത്തന സജ്ജമാകുന്നത്.

ജബലുന്നൂര്‍ പര്‍വതത്തേയും, വിശുദ്ധ നഗരമായ മക്കയേയും സംബന്ധിച്ചുള്ള യഥാര്‍ത്ഥ ചരിത്ര വിവരങ്ങള്‍, പ്രവാചകത്വ ലബ്ധിയും പ്രവാചകന്റെ ജീവചരിത്രവും, ആധുനിക കാലഘട്ടം വരെയുള്ള ഇസ്‌ലാമിക ചരിത്രം എന്നിവയെല്ലാം സന്ദര്‍ശകര്‍ക്ക് സാങ്കേതിക മാര്‍ഗങ്ങളിലൂടെ കൃത്യമായി പകരും.

ജബൽ അൽനൂർ പർവ്വതത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന പദ്ധതി ഭാഗത്ത് നിന്നും ആധുനികവും കൂടുതൽ സംഘടിതവുമായ റൂട്ട് ഉപയോഗിച്ചാകും മുകളിലേക്ക് പ്രവേശനം അനുവദിക്കുക. നിലവിൽ ഇവിടേക്ക് ഉപയോഗിച്ചിരുന്ന പഴയ പാതക്ക് പകരം ഹിറ പർവതത്തിന്റെ താഴെയുള്ള പ്രോജക്ട് സൈറ്റിൽ നിന്ന് ഹിറ ഗുഹയിലേക്കുള്ള നടപ്പാതയിലൂടെ സന്ദർശകർക്ക് ഹിറ ഗുഹയിലേക്ക് കയറാൻ കഴിയും. ഗുഹയിലേക്കുള്ള ഒരേയൊരു പാതയായിരിക്കും ഇത്. വിവര സൂചനകൾ, വിശ്രമത്തിനുള്ള സ്ഥലങ്ങൾ, സുരക്ഷാ നടപടികൾ എന്നിവ പാതകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഹിജാസ് മേഖലയിൽ നിലകൊള്ളുന്ന മക്കാ പുണ്യ നഗരിയിലാണ് പ്രകാശം പരത്തുന്ന എന്നർഥമുള്ള ജബലുന്നൂർ പർവതം. ഇസ്‌ലാമിക ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുണ്ട് ഈ പർവതത്തിന്. ഇതിനു മുകളിലാണ് ഹിറാ ഗുഹ. ഇവിടെ വെച്ചാണ് പ്രവാചകൻ മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആനിലെ ആദ്യ സൂക്തമായ ഇഖ്റഅ് അവതരിച്ചത്. സമുദ്ര നിരപ്പിൽ നിന്നും 642 മീറ്റർ ഉയരത്തിലുള്ള ഹിറായിലേക്കുള്ള പാത ശ്രമകരമാണ്. മക്ക മുഴുവനായി കാണാൻ സാധിക്കുന്ന ഈ മല മുകളിൽ ഖുർആൻ ആദ്യ അവതരണം നടന്ന തീയതി എ.ഡി 610 ഓഗസ്റ്റ് 10നാണ്. അതായത് നബിക്ക് 40 വയസ്സ് പ്രായമുള്ളപ്പോൾ. അത് അനുസ്മരിച്ചാണ് വിശ്വാസികൾ ഇവിടേക്ക് എത്തുന്നത്. അന്നു മുതലുള്ള സമ്പൂർണ ചരിത്രം പറയുന്ന എക്സിബിഷൻ കേന്ദ്രമാണ് മക്കയിൽ ഒരുങ്ങിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക