അനധികൃത ഫോൺ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ; രണ്ട് പ്രവാസികൾ പിടിയിൽ

0
1633

മസ്കറ്റ്: അനധികൃത ഫോൺ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തിയ രണ്ട് പ്രവാസികൾക്കെതിരെ
റോയൽ ഒമാൻ പോലീസ് കർശന നടപടികൾ സ്വീകരിച്ചു. അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുള്ളത്.

വിദേശ കമ്പനികളുടെ ഫോൺ ക്രെഡിറ്റ് കാർഡുകൾ വിദേശത്ത് നിന്ന് കൊണ്ടുവന്നതിനാണ് രണ്ട് പേരെ പിടികൂടിയത്. ഏഷ്യൻ പൗരത്വമുള്ള ഇവരെ അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തെന്നാണ് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.