ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി

0
2035

മസ്‌കറ്റ്: ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുല്‍പ്പാദനം, സ്വാഭാവിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. നി​രോ​ധ​നം ലം​ഘി​ച്ചാൽ​ 5,000 റി​യാ​ൽ ​വ​രെ പി​ഴയോ മൂ​ന്നു മാ​സം ത​ട​വോ അ​ല്ലെ​ങ്കി​ൽ ഇവ ര​ണ്ടും ഒ​രു​മി​ച്ചോ ശിക്ഷയായി ലഭിക്കും. ചെ​മ്മീ​ൻ​ പി​ടി​ക്കാ​നു​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും മ​ത്സ്യ​ബ​ന്ധ​ന ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. നി​യ​മ​ന​ട​പ​ടി​ക​ളും പി​ഴ​ക​ളും ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.