വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിയിലായിരുന്ന മലയാളി മരിച്ചു

0
1734

റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര പത്തിച്ചിറ നെടിയത്ത് കിഴക്കേതിൽ പരേതനായ വർക്കി കുരുവിളയുടെ മകൻ ഷാജി കുരുവിളയാണ് (49)ആണ് ബുറൈദ സെൻട്രൽ ആശുപത്രിയിൽ
മരിച്ചത്. സാംസ ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഷാജി കുരുവിളയാണ് (49) മരിച്ചത്. 

കഴിഞ്ഞ ഒക്ടോബർ 30ന് പഴയ എയർപോർട്ട് റോഡിൽ ഷാജി ഓടിച്ചിരുന്ന കമ്പനി വക ഡെലിവറി വാഹനത്തിന് പിന്നിൽ സൗദി പൗരൻറെ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. തൊട്ടുടനെ ഇദ്ദേഹം ഓടിച്ച വാഹനത്തിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. നാലുവർഷം മുമ്പാണ് ഷാജി ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: കുഞ്ഞുമോൾ. ഭാര്യ: ലവ്ലി. മക്കൾ: ആഷ്‌ലി, എൽസ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.