ജിദ്ദ: ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം മേലാറ്റൂർ വേങ്ങൂർ ഞാവൽപ്പടിയിലെ വെങ്കിട്ട അബ്ദുൽ ജലീൽ(44) ആണ് നാട്ടിൽ മരിച്ചത്.
എട്ടു മാസം മുമ്പ് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. ജിദ്ദ സൂഖുൽ ഖൈമയിൽ മൊബൈൽ ഷോപ്പ് നടത്തി വരികയായിരുന്നു. പിതാവ് ഹസ്സൻ, മാതാവ്: ഖദീജ.
ഭാര്യ: ഷബ്ന.




