റിയാദ്: സഊദി ദേശീയ ഗെയിംസ് ബാഡ്മിന്റണിൽ ഇക്കുറിയും കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഖദീജ നിസക്ക് സ്വർണപ്പതക്കം. കഴിഞ്ഞ വർഷവും ഖദീജ സ്വർണമണിഞ്ഞ് മലയാളി സമൂഹത്തിനും സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്കും അഭിമാനമായിരുന്നു.
പുരുഷ വിഭാഗത്തിൽ അൻസൽ ആലപ്പുഴ(റിയാദ് ക്ലബ്ബ്) വെള്ളിയും കോഴിക്കോട് സ്വദേശി ശാമിൽ (റിയാദ് ക്ലബ്ബ്) വെങ്കലവും നേടി. റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ നിസ.
പത്തു ലക്ഷം റിയാലാണ് ഈയിനത്തിൽ സമ്മാനത്തുക.കഴിഞ്ഞ വർഷവും ഒന്നാം സമ്മാനം നേടി ഖദീജ അതിന് ശേഷവും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. സൗദിയെ പ്രതിനിധീകരിച്ച് ഏഴ് അന്താരാഷ്ട്ര ടൂർണമെൻറിലാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഖദീജ പങ്കെടുത്തത്.
കഴിഞ്ഞ തവണ അൽ നജ്ദ് ക്ലബിന്റെ ഭാഗമായി കളത്തിലിറങ്ങിയ ഖദീജ ഇത്തവണ റിയാദ് ക്ലബിനുവേണ്ടിയാണ് മത്സരിച്ചത്.




