റിയാദ്: സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം
സ്വദേശി സൗദിയിൽ നിര്യാതനായി.
പെരിന്തല്‍മണ്ണ ആനമങ്ങാട് തൂതപാറലിലെ പാറകളത്തില്‍ വീട്ടില്‍ ഹംസ (71)ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്.
ദേഹാസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രണ്ട് മാസം മുമ്പാണ് റിയാദില്‍ മകന്റെയടുത്ത് കുടുംബസമേതം എത്തിയത്.
ഭാര്യ: കുഞ്ഞിമ്മ. മക്കള്‍: നിഷാദ്, റംസീന
മയ്യിത്ത് റിയാദില്‍ കബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫു പുളിക്കല്‍, ഹനീഫ മുതുവല്ലൂര്‍, മജീദ് മണ്ണാര്‍മല ജാഫര്‍ വീമ്പൂര് എന്നിവര്‍ രംഗത്തുണ്ട്.




