പ്രവാസി ബാച്ചിലര്‍മാരുടെ താമസ സ്ഥലങ്ങളിൽ വ്യാപക പരിശോധന

0
1977

കുവൈത്ത് സിറ്റി: സ്വകാര്യ, ഫാമിലി റെസിഡൻഷ്യൽ താമസസ്ഥലങ്ങളിൽ ബാച്ചിലർമാരുടെ താമസം കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ
കുവൈത്തിൽ സ്വകാര്യ, ഫാമിലി റെസിഡൻഷ്യൽ ഹൗസിംഗ് ഏരിയകളിൽ ബാച്ചിലർമാരുടെ താമസം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ സമിതി സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് പുറത്തുവിട്ടു.

ഈ കാലയളവിൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലുമായി ആകെ 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.  മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനിയര്‍ സൗദ് അൽ ദബ്ബൂസ് ആണ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കുവൈത്തിൽ സ്വദേശികൾ താമസിക്കുന്ന മേ​ഖ​ല​ക​ളി​ല്‍ പ്ര​വാ​സി അ​വി​വാ​ഹി​ത​ർ താ​മ​സി​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. പക്ഷേ, നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി ഇ​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മ​ല്ലാ​തെ താ​മ​സി​ക്കു​ന്ന പ്രവാസികളെ സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ൽ​ നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ക്കാ​നാ​ണ് അ​ധി​കൃ​ത​ര്‍ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായാണ് പരിശോധനകൾ.