പത്തു വയസുകാരൻ ഹെഡ്‌സെറ്റ് വിഴുങ്ങി

0
1893

മക്ക: പത്തു വയസുകാരൻ ഹെഡ്‌സെറ്റ് വിഴുങ്ങി. മക്കയിലാണ് സംഭവം. അസ്വസ്ഥത കാണിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ലാപ്രോസ്‌കോപ്പി വഴി ഹെഡ്‌സെറ്റ് പുറത്തെടുത്തു.
പത്ത് വയസ്സുള്ള ആണ്‍കുട്ടി മാതാവിനോട് മൊബൈല്‍ ഫോണ്‍ ചോദിച്ചിരുന്നു. എന്നാല്‍ മാതാവ് മൊബൈൽ നല്‍കിയിരുന്നില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇതിനിടെ, കുട്ടി മൊബൈല്‍ ഫോണിന്റെ ഹെഡ്‌സെറ്റ് എടുത്ത് വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു.

ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്തി എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍നിന്നും അനസ്‌തേഷ്യ വിഭാഗത്തില്‍ നിന്നും ഒരു മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് ശസ്ത്രക്രിയയില്ലാതെ കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് സജ്ജമാക്കി. ശേഷം ഹെഡ്‌സെറ്റ് പുറത്തെടുത്തു കുട്ടിയെ രക്ഷിക്കുകയായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക