മകന്റെ അടുത്ത് സന്ദർശക വിസയിൽ എത്തിയ പിതാവ് മരിച്ചു

0
1954

റിയാദ്: റിയാദിലെ മകന്റെ അടുത്ത് സന്ദർശക വിസയിൽ എത്തിയ പിതാവ് മരിച്ചു. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് ആണ് മരണപ്പെട്ടത്. എഴുപത്തിരണ്ട് വയസായിരുന്നു. റിയാദിൽ താമസസ്ഥലത്ത് വെച്ചാണ് മരണം. മകന്റെ അടുത്ത് വിസിറ്റിങ് വിസയിൽ വന്നതായിരുന്നു.

ഭാര്യ: മരിക്കുട്ടി മക്കൾ: ആന്റണി, പ്രീതി. പരേതരായ ആന്റണി, ത്രേസിയമ്മ എന്നിവരാണ് മാതാപിതാക്കൾ.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ,ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക