റിയാദ്: സഊദിയിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് അവർ സഊദി കുടുംബങ്ങളെ അനുഗമിച്ച് വരികയാണെങ്കിൽ അവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമല്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
സഊദി പൗരൻ, സഊദി വനിത, സഊദി പൗരന്റെ വിദേശിയായ ഭാര്യ, സഊദി പൗരന്റെ വിദേശിയായ മാതാവ്, സഊദി വനിതയുടെ വിദേശിയായ ഭർത്താവ്, വിദേശിയായ മാതാവ്, വിദേശികളുമായുള്ള വിവാഹ ബന്ധത്തിൽ സഊദി വനിതകൾക്ക് പിറന്ന മക്കൾ, ഇവരെ അനുഗമിക്കുന്ന ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമല്ല.
എന്നാൽ, ഇവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണ്. ഇതിന്റെ ആറാം ദിവസം പി.സി.ആർ പരിശോധനയും നടത്തണം. ഇവർക്ക് പുറമെ വിദേശങ്ങളിൽ നിന്ന് സഊദിയിലേക്ക് വരുന്ന എല്ലാവർക്കും സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമാണ്.






