റിയാദ്: ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റൈസി ആദ്യമായി സഊദി അറേബ്യയിൽ. ഗസ്സ വിഷയത്തിൽ ചേർന്ന അറബ്-ഇസ്‌ലാമിക് അസാധാരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഇറാൻ പ്രസിഡന്റ് റിയാദിൽ എത്തിയത്. ഒരു പതിറ്റാണ്ടിന് ശേഷം ഇറാൻ പ്രസിഡന്റ് സഊദിയിലെത്തുന്നത്. റിയാദിൽ എത്തിയ ഇബ്രാഹിം റൈസിക്ക് ഊഷ്മള വരവേൽപ്പാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ നേതൃത്വത്തിൽ നൽകിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നീണ്ടകാലത്തെ അകൽച്ചക്ക് ശേഷം ഏതാനും മാസം മുമ്പാണ് ഇരുരാജ്യങ്ങളും വീണ്ടും അടുത്തതും ബന്ധം ഊഷ്മളമായതും. ഇതിനു പിന്നാലേയാണ് ഗസ്സ പ്രശ്നം ചർച്ച ചെയ്യാനായി സഊദിയിൽ വിളിച്ചു ചേർത്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റ് റിയാദിൽ എത്തിയത്. ഒരു ഇറാനിയൻ രാഷ്ട്രത്തലവൻ സഊദിയിലെത്തുന്നത് 11 വർഷത്തിന് ശേഷമാണ്.
അറബ് ലോകത്തിന്റെ ഐക്യ വേദിയായും റിയാദ് മാറി. എല്ലാ ഇസ്‌ലാമിക്, അറബ് രാഷ്ടങ്ങളുടെ ഭരണാധികാരികൾ തന്നെ ഉച്ചകോടിയിൽ നേരിട്ട് റിയാദിൽ എത്തിയത് ഈ ഐക്യം വിളിച്ചോതുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താസ് അൽ-സീസി, യു.എ.ഇ വൈസ് പ്രസിഡന്റ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ, സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് തുടങ്ങിയവരും സഊദിയിലെത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ സാഹചര്യത്തിലാണ് അറബ്-ഇസ്‌ലാമിക രാഷ്ട്രത്തലവൻമാർ യോഗം ചേരുന്നത്. ഗസ്സയിൽ ഇസ്രായേൽ രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിൽ അറബ് രാജ്യങ്ങൾ എന്ത് നിലപാടെടുക്കുമെന്നത് പ്രധാനമാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




